ബ്ലാസ്‌റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരം കണ്ടത് റെക്കോര്‍ഡ് കാണികള്‍

ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോര്‍ഡ് താണികള്‍. 25 മില്യണ്‍ പേരാണ് (രണ്ട് കോടി) കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുളള മത്സരം നേരില്‍ കണ്ടത്. ഇത് ഒരു ഐഎസ്എല്‍ റെക്കോര്‍ഡാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉദ്ഘാന മത്സരത്തിന്റെ വ്യൂവര്‍ഷിപ്പിനേക്കാള്‍ രണ്ടിരട്ടി വര്‍ധവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഡല്‍ഹിയിലായിരുന്നു അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.

ഏറെ മാറ്റങ്ങളോടെയാണ് ഐഎസ്എല്‍ നാലാം സീസണ്‍ ഇത്തവണ ഒരുങ്ങുന്നത്. നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ലീഗില്‍ പുതുതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.

സ്റ്റാര്‍ സ്‌പോട്‌സിനാണ് ഐഎസ്എല്ലിന്റെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് അവകാശം. വിവിധ ഭാഷകളിലെ കമന്ററിയോടൊപ്പം ഹോട്സ്റ്റാര്‍ ജിയോ ടിവി ഉള്‍പ്പെടെ ലൈവ് സ്ട്രീമിംഗായും ഇത്തവണ ഐ എസ് എല്ല് പ്രേക്ഷകര്‍ കാണുന്നുണ്ട്. ഹോട്സ്റ്റാര്‍ മലയാളം കമന്ററിയിലും ഇത്തവണ ഐ എസ് എല്‍ പ്രേക്ഷകരില്‍ എത്തിക്കുന്നുണ്ട്.