സൂപ്പര്‍ താരം തിരികെയെത്തി, മരണക്കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ടീം ഇങ്ങനെ

ഐഎസ്എല്ലിലെ നിര്‍ണ്ണായക മത്സരത്തിനുളള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് പുറത്ത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും വത്യസ്തമായി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ദീര്‍ഘകാലമായി പരിക്ക് കാരണം പുറത്തായിരുന്ന മരിയോ ആര്‍ക്കസ് ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ മലയാളി താരം സഹല്‍ ആദ്യ ഇലവനില്‍ ഇന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഒഗ്‌ബെചെ ഇന്ന് ടീമിലെ ഇല്ല. രാഹുല്‍ കെപി, ഹക്കു എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ ഇല്ല. മെസ്സി ആണ് ഒഗ്‌ബെചെയുടെ അഭാവത്തില്‍ അറ്റാക്കിന്റെ ചുമതല.

ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. ഏഴ് മത്സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ മൂന്ന് വീതം ജയവും സമനിലുമായി 12 പോയന്റോടെ പോയന്റ് പട്ടികയില്‍ നാലാമതാണ്. ബ്ലാസ്റ്റേഴ്‌സാകട്ടെ അത്രയും മത്സരങ്ങളില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയുമായി ആറ് പോയന്റോടെ എട്ടാം സ്ഥാനത്താണ് നിലവില്‍. മത്സരം ജയിച്ചാലെ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാകൂ.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം: രെഹ്നേഷ്, ജെസ്സെല്‍, ഡ്രൊബരോവ്,രാജു, റാകിപ്, ആര്‍കസ്, സിഡോഞ്ച, ജീക്‌സണ്‍, സത്യസെന്‍, ഹാളിചരണ്‍, മെസ്സി