മെസിയ്‌ക്കൊപ്പം സൂപ്പര്‍ താരങ്ങള്‍, അര്‍ജന്റീന പ്ലെയിംഗ് ഇലവന്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് അര്‍ജന്റീന. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ കൊളംമ്പിയയാണ് അര്‍ജന്റീനയുടെ എതിരാളി. മത്സരത്തിനുളള പ്ലേയിംഗ് ഇലവനെ അര്‍ന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചു.

ശനിയാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്.

മികച്ച ടീമിനെയാണ് കൊളംബിയക്കെതിരെ അര്‍ജന്റീന അണിനിരത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം, മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ, പി എസ് ജി താരം ഏഞ്ചല്‍ ഡി മരിയ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. ഫ്രാങ്കോ അര്‍മാനിയാണ് മത്സരത്തില്‍ ഗോള്‍ വല കാക്കുക.

അതെസമയം കോപ അമേരിക്കയില്‍ ബ്രസീല്‍ വിജയത്തോടെ തുടങ്ങി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബൊളീവിയയെ ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണ താരം കൗട്ടീനോയുടെ ഇരട്ട ഗോളാണ് ബ്രസീലിന് വന്‍ വിജയം നേടിക്കൊടുത്തത്. ബ്രസീലിന്റെ കോപ അമേരിക്ക ചരിത്രത്തിലെ നൂറാം വിജയമായി ഇത്.