ലോകത്തെ ഏറ്റവും മികച്ച ടീം ആണ് അർജന്റീന. പരിശീലകനായ ലയണൽ സ്‌കൈലോണിയുടെ കീഴിൽ ഗംഭീര പ്രകടനമാണ് ടീം നടത്തി വരുന്നത്. ഇപ്പോൾ നടന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു. ആദ്യ മത്സരം വെനിസ്വേലയോട് സമനില വഴങ്ങുകയായിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ അവർ വിജയവഴിയിലേക്ക് തിരിച്ചെത്തി. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു അവർ ബൊളീവിയയെ പരാജയപ്പെടുത്തിയത്.
ഇപ്പോൾ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങളാണ് അർജന്റീനൻ ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പല താരങ്ങൾക്കും അടുത്ത യോഗ്യത മത്സരങ്ങൾ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ടീമിന് ആശ്വാസമായി പൗലോ ദിബാല, ഗർനാച്ചോ, മാർക്കോസ് അക്യുഞ്ഞ എന്നിവർ പരിക്കിൽ നിന്നും മുക്തരായിട്ടുണ്ട്. വരുന്ന സ്‌ക്വാഡിൽ ഇവർ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദിബാല കഴിഞ്ഞ മത്സരത്തിൽ റോമക്ക് വേണ്ടി ഗോളടിച്ചിട്ടുണ്ട്. കൂടാതെ ഗർനാച്ചോ കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ താരങ്ങളുടെ കാര്യത്തിൽ പരിശീലകനായ സ്‌കലോണിക്ക് ആശങ്കകൾ ഒന്നുമില്ല. നിക്കോളാസ് ഗോൺസാലസ് പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും അദ്ദേഹം മുക്തി നേടി.
ഇനി ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി അർജന്റീന കളിക്കുന്നുണ്ട്. നവംബർ 15 ന് പരാഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. അതിന് ശേഷം 20 ന് പെറുവും. ലയണൽ മെസി സ്‌ക്വാഡിൽ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.