അനസിനെ തിരിച്ചു വിളിച്ച് ഇന്ത്യന്‍ പരിശീലകന്‍, ടീമില്‍ നാല് മലയാളികള്‍

വിരമിച്ച മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിച്ച് പുതിയ പരിശീലകന്‍ സ്റ്റിമാച്ച്. ഈ വര്‍ഷത്തെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനായുള്ള സാധ്യാതാ ടീം പ്രഖ്യാപിച്ചപ്പോഴാണ് ആരാധകര്‍ക്ക് സര്‍പ്രൈസായി അനസിന്റെ മടങ്ങി വരവ്.

പരിശീലകന്‍ സ്റ്റിമാചിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് അനസ് വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്. അനസിനെ കൂടാതെ 35 അംഗ സാധ്യതാ ടീമില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Anas Edathodika comes out of international retirement to feature in the 35-man preliminary squad picked by Igor Stimac for the upcoming Intercontinental Cup. 👏#IndianFootball #BackTheBlue

Posted by Goal India on Monday, 10 June 2019

ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുസമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സാധ്യത ടീമില്‍ ഉള്‍പ്പെട്ട മറ്റ് മലയാളികള്‍. ഇടവേളയ്ക്ക് ശേഷമാണ് ആഷിഖ് ഇന്ത്യന്‍ സാധ്യതാ ടീമില്‍ തിരിച്ചെത്തുന്നത്. നാല് പേരും ഇന്ത്യയുടെ അവസാന 23- ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 25- നാണ് ഇന്ത്യന്‍ ക്യാമ്പ് തുടങ്ങുക.

അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാന്‍, സിറിയ, കൊറിയ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ജൂലൈ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 18- ന് അവസാനിക്കും.