മൂന്ന് ഭൂഖണ്ഡങ്ങള്‍ കീഴടക്കി ഒരു താരം; ഫുട്ബോളില്‍ ഇത് പുതുചരിത്രം

മൂന്ന് ഭൂഖണ്ഡങ്ങളിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഗോളടിക്കുന്ന ആദ്യ താരമായി ഖത്തര്‍ സ്ട്രൈക്കര്‍ അൽമോസ് അലി. അമേരിക്ക ആതിഥ്യംവഹിക്കുന്ന കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ വലകുലുക്കിയതോടെയാണ് അൽമോസ് അലി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പനാമയ്ക്കെതിരായ മത്സരത്തിലാണ് അൽമോസ് അലി കരിയറിലെ നാഴികക്കല്ലായ ഗോളടിച്ചത്. കളിയുടെ 53-ാം മിനിറ്റില്‍ ആക്രം ആഫിഫ് പകുത്ത പന്തില്‍ നിന്ന് ലക്ഷ്യം കണ്ടതോടെ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ചാംപ്യന്‍ഷിപ്പുകളില്‍ സ്‌കോര്‍ ചെയ്തെന്ന സവിശേഷത അൽമോസ് അലിക്ക് വന്നുചേര്‍ന്നു.

നേരത്തെ, 2019ലെ ഏഷ്യന്‍ കപ്പിലും കോപ്പ അമേരിക്കയില്‍ പരാഗ്വെയ്ക്കെതിരെയും അൽമോസ് അലി ലക്ഷ്യം കണ്ടിരുന്നു. ഖത്തിന്റെ ഒന്നാം നമ്പര്‍ സ്ട്രൈക്കറായ അൽമോസ് അലി രാജ്യത്തിനുവേണ്ടി 63 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019 ഏഷ്യന്‍ കപ്പില്‍ ഒമ്പത് തവണയാണ് അൽമോസ് അലി എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

CAS dismisses UAE's appeal, rules Almoez Ali is eligible to play for Qatar  - Sportstar

ലോക കപ്പിന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്ന ഖത്തര്‍ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ പ്രത്യേക ക്ഷണിതാക്കളാണ്. ടൂര്‍ണമെന്റില്‍ ടീമിന്റെ സാധ്യതകള്‍ അൽമോസ് അലിയുടെ ഫോമിനെ ആശ്രയിച്ചിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.