ബ്രസീലിന്റെ ചങ്കുപറിച്ച അബൂബക്കര്‍ സെവൻസ് കളിച്ചത് മലപ്പുറത്ത്! വൈറൽ ഫോട്ടോക്ക് പിന്നിലെ കാരണവുമായി ക്ലബ്

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍, കാമറൂണിനെതിരായ മത്സരത്തില്‍ അട്ടിമറിക്കപ്പെട്ടിരുന്നു. ഇഞ്ചുറി സമയത്ത് വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോളാണ് ടീമിന് വിജയമൊരുക്കിയതെന്നത് ശ്രദ്ധിക്കേണ്ടതാണ്. മത്സരം സമനിലയിലേക്ക് വീഴുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിജയഗോൾ നേടി താരം ബ്രസീലിന്റെ ചങ്ക് പറിക്കുന്ന ഗോൾ നേടിയത്.

30കാരനായ അബൂബക്കര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. താരത്തിഗോൾ നേടിയ വിന്‍സെന്റ് അബൂബക്കര്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട് എന്നതായിരുന്നു പ്രചരിച്ച വാർത്ത. സൂപ്പർ സ്റ്റുഡിയോ ക്ലബ്ബിനായി താരം കളിച്ചിരുന്നു എന്ന സംശയം തോന്നിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി. ലോകകപ്പിൽ ഗോൾ നേടിയ താരം നമ്മുടെ സെവന്സിലോ എന്ന ചോദ്യവും ആരാധകർ ചോദിച്ചു.

സൂപ്പര്‍ സ്റ്റുഡിയോയുടെ മലപ്പുറത്തിന്റെ മാനേജര്‍ അഷ്‌റഫ് ബാവുക്ക ഈ വാർത്തകൾ എതിർത്ത് രംഗത്ത് എത്തി. അത്തരം ഒരു താരം തങ്ങളുടെ ടീമിൽ മാത്രമല്ല മറ്റ് സെവൻസ് ടീമുകളിൽ ഒന്നും കളിച്ചിട്ടില്ല എന്നും പറയുന്നു. പ്രചരിച്ച ഫോട്ടോയിൽ പോസ് ചെയ്ത താരത്തിന് വിൻസെന്റുമായി സാദൃശ്യം തോന്നിയതോടെയാണ് മലയാളികൾ അത് ഏറ്റെടുത്തത്.

എന്ത് തന്നെ ആയാലും വമ്പന്മാരായ ബ്രസീലിനെ തോൽപ്പിച്ച സന്തോഷത്തിൽ കാമറൂൺ ടീമിന് സന്തോഷത്തോടെ മടങ്ങാം. ​ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ​ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ക്വാർട്ടർ നേരത്ത തന്നെ ഉറപ്പിച്ചാൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ ബ്രസീലിന് പണി കിട്ടുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്. എന്തിരുന്നാലും ദുർബലരായ എതിരാളികൾ എന്ന് കരുതിയ എതിരാളികൾ ബ്രസീലിന്റെ തുടർച്ചയായ 3 ആം ജയം എന്ന സ്വപ്നം തകർത്തു.

ഇഞ്ചുറി ടൈമിലാണ് കാമറൂൺ കാനറികളുടെ ചിറകരിഞ്ഞ ​ഗോൾ സ്വന്തമാക്കിയത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ ഹെഡർ ഗോളിൽ വിജയം വരുന്നത്. എന്തിരുന്നാലും ഒന്നാം സ്ഥാനക്കാരായി അടുത്ത
ഓൾ റെഡി പ്രീക്വാർട്ടർ ഉറപ്പിച്ച ടീം . സൈഡ് ബെഞ്ചിൽ ഇരിക്കുന്നവർക്ക് അവസരം നൽകിയ ബ്രസീൽ പരീക്ഷണം ഒരു ഗോളിൽ ഒതുങ്ങിയത് കൊണ്ട് ഒന്നാം സ്ഥാനം നഷ്ടമായില്ല എന്ന് പറയാം.