ശക്തികേന്ദ്രങ്ങൾ നേർക്കു നേർ, വരുന്നു സെറീന- ഫെഡറർ പോരാട്ടം

Gambinos Ad
ript>

ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ സ്വന്തമാക്കിയ രണ്ടു താരങ്ങളായ സെറീന വില്യംസും റോജർ ഫെഡററും നേർക്കുനേർ വരുന്നു. അടുത്ത വർഷം ഓസ്ട്രേലിയയിൽ വച്ചു നടക്കുന്ന ഹോപ്മാൻ കപ്പ് ടൂർണമെന്റിലാണ് വനിതാ-പുരുഷവിഭാഗം ടെന്നീസിലെ ഏറ്റവും മികച്ച രണ്ടു താരങ്ങൾ ഏറ്റു മുട്ടുന്നത്. മിക്സ്ഡ് ഡബിൾസ് മത്സരത്തിലാണ് ഇരു താരങ്ങളും മാറ്റുരക്കുന്നത്. അമേരിക്കക്കു വേണ്ടി കളിക്കുന്ന സെറീനക്ക് ഫ്രാൻസെസ് ടിയോഫെയാണു പങ്കാളി. സ്വിറ്റ്സർലൻഡ് ടീമിനു വേണ്ടി കളത്തിലിറങ്ങുന്ന ഫെഡറർക്കൊപ്പം ബെലിൻഡ ബെൻസിക്കാണു മത്സരത്തിനുണ്ടാവുക.

Gambinos Ad

മുപ്പത്തിയേഴുകാരിയായ സെറീന വില്യംസ് കഴിഞ്ഞ യുഎസ് ഓപ്പൺ ഫൈനലിനു ശേഷം ഇതു വരെ മത്സരിക്കാനിറങ്ങിയിട്ടില്ല. യുഎസ് ഓപ്പൺ ഫൈനലിൽ കൗമാരതാരമായ നവോമി ഒസാകോയോട് സെറീന പരാജയപ്പെട്ടിരുന്നു. ഏറെ വിവാദമായ മത്സരത്തിൽ കൊച്ചിങ്ങ് നിയമങ്ങൾ തെറ്റിച്ചതിന് പോയിന്റുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് കടുത്ത ഭാഷയിലാണ് സെറീന അമ്പയർക്കെതിരെ വിമർശനമുന്നയിച്ചത്. ഈ വിഷയത്തിൽ സെറീന മാപ്പു പറയാതെ ഇനി താരത്തിന്റെ മത്സരങ്ങൾ നിയന്ത്രിക്കില്ലെന്നു വരെ അമ്പയർമാർ തീരുമാനമെടുത്തിരുന്നുവെങ്കിലും അതു പിന്നീട് പരിഹരിക്കപ്പെട്ടു.

വനിതാ വിഭാഗത്തിൽ ഇരുപത്തിമൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ സെറീനയും പുരുഷവിഭാഗത്തിൽ ഇരുപതു കിരീടങ്ങൾ സ്വന്തമാക്കിയ ഫെഡററും തമ്മിലുള്ള പോരാട്ടം ടെന്നീസ് ആരാധകർക്ക് ആവേശമുണർത്തുന്ന ഒന്നായിരിക്കുമെന്നത് തീർച്ചയാണ്. ഡിസംബർ 29 മുതൽ ജനുവരി 5 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അതിനു തൊട്ടു പിന്നാലെ ജനുവരി 14 മുതൽ 27 വരെ ഓസ്ട്രേലിയൻ ഓപ്പണും ആരംഭിക്കുന്നുണ്ട്.