ഇതു ബ്ലാസ്റ്റേഴ്സാണ്, നമ്മൾ ആക്രമണ ഫുട്ബോൾ തന്നെ കളിക്കും; ആരാധകന് ഡിജെയുടെ ഉറപ്പ്

Gambinos Ad
ript>

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ വിമർശിച്ചത് ടീമിന്റെ അമിത പ്രതിരോധത്തിലൂന്നിയുള്ള ശൈലിയെയായിരുന്നു. ടീം വിട്ട ബെർബറ്റോവും ഡേവിഡ് ജയിംസിന്റെ ശൈലിക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിനു ശേഷമാണ് പോയത്. മധ്യനിരയിൽ കളി മെനയാതെ മുൻനിര താരങ്ങൾക്ക് ലോംഗ് ബോളുകൾ നൽകി ഗോളിലേക്ക് ആക്രമണം നടത്തുന്ന ശൈലിയെയാണ് ബെർബറ്റോവ് വിമർശിച്ചത്. എന്നാൽ ഈ സീസണിൽ അതു മാറ്റി ആക്രമണത്തിലൂന്നി കളിക്കുമെന്ന സൂചനകളാണ് പരിശീലകൻ ഡേവിഡ് ജയിംസ് നൽകുന്നത്.

Gambinos Ad

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആരാധകനു മറുപടി നൽകിയാണ് ഇക്കാര്യം ഡേവിഡ് ജയിംസ് വ്യക്തമാക്കിയത്. നമുക്ക് നല്ല രീതിയിൽ ആക്രമണ ഫുട്ബോൾ കളിക്കാൻ കഴിയുമെന്നും പ്രതിരോധത്തിലേക്കു വലിയേണ്ട കാര്യമില്ലെന്നും പറഞ്ഞ ഒരു ആരാധകന്റെ കമൻറിന് ‘അക്കാര്യത്തെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ല, നമ്മൾ കേരള ബ്ലാസ്‌റ്റേഴ്സാണെന്നാണ്’ ജയിംസ് മറുപടിയായി നൽകിയത്. കഴിഞ്ഞ സീസണിൽ ടീമിനെ ഒരുക്കാൻ വേണ്ടത്ര സമയം ലഭിക്കാതിരുന്ന ജയിംസിന്റെ നേതൃത്വത്തിൽ ഇത്തവണ മികച്ച രീതിയിൽ മനോഹരമായ കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുമെന്നാണ് ആരാധകർ കരുതുന്നത്.

അതേ സമയം പ്രതിരോധ ഫുട്ബോളിൽ നിന്നും ബ്ലാസ്റ്റേഴ്സ് പൂർണമായി പിന്നോട്ടു പോയിട്ടില്ലെന്നാണ് മുംബൈക്കെതിരായ കഴിഞ്ഞ മത്സരം തെളിയിക്കുന്നത്. ഒരു ഗോൾ നേടിയതിനു ശേഷം ആക്രമണത്തിനു മുതിർന്ന് ലീഡുയർത്തുന്നതിനു പകരം ആ ഗോളിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ചതു മൂലമാണ് സ്വന്തം ഗ്രൗണ്ടിൽ ടീമിനു സമനില വഴങ്ങേണ്ടി വന്നത്. എങ്കിലും ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് വളരെ മുന്നോട്ടു പോയിട്ടുള്ളതു കൊണ്ട് ഇത്തരം തെറ്റുകൾ തിരുത്താനാകുമെന്ന പ്രതീഷയിലാണ് ആരാധകർ.