'ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള മികച്ച നീക്കം'; രോഹിത്-ദ്രാവിഡ് തീരുമാനത്തെ പ്രശംസിച്ച് സഹീര്‍ ഖാന്‍

വരുന്ന ടി20 ലോക കപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ തയാറെടുപ്പുകളെ അഭിനന്ദിച്ചത് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. കിവീസിനെതിരായ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് സഹീര്‍ ഖാന്‍രെ പ്രശംസ. വെങ്കടേഷ് അയ്യരെ വണ്‍ഡൗണായി പരീക്ഷിച്ചത് മികച്ചൊരു സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

‘അവസരം കിട്ടിയപ്പോള്‍ വെങ്കടേഷ് അയ്യരെ വണ്‍ഡൗണായി പരീക്ഷിച്ചത് ഇന്ത്യ അടുത്ത വര്‍ഷത്തെ ടി20 ലോക കപ്പിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ്. ഇത്തവണ ഇന്ത്യ അയ്യര്‍ക്ക് ബാറ്റിംഗിന് അവസരം നല്‍കിയിരുന്നില്ലെങ്കില്‍, അവര്‍ നല്ലൊരു അവസരം പാഴാക്കിയെന്ന് പറയേണ്ടി വരുമായിരുന്നു. എന്തായാലും ഭാവി മുന്നില്‍ക്കണ്ടുള്ള നല്ലൊരു നീക്കമാണ് മാനേജ്‌മെന്റ് നടത്തിയത്’ സഹീര്‍ ഖാന്‍ പറഞ്ഞു.

India vs New Zealand: Venkatesh Iyer Receives Debut India Cap From New  Skipper Rohit Sharma Ahead of First Match Against New Zealand. Watch |  Cricket News

ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ കെ.എല്‍. രാഹുല്‍ പുറത്തായപ്പോഴാണ് അയ്യരെ ബാറ്റിംഗിന് ഇറക്കിയത്. 11 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം പുറത്താകാതെ 12 റണ്‍സെടുത്ത അയ്യര്‍ പ്രതീക്ഷ കാത്തു എന്നു പറയാം.

Image

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. കിവീസ് മുന്നോട്ടുവെച്ച 154 റണ്‍സിന്റെ വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ച്വറി നേടി. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Image

49 ബോള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 65 റണ്‍സ് എടുത്തു. നായകന്‍ രോഹിത് ശര്‍മ്മ 36 ബോളില്‍ അഞ്ച് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. 117 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹിത്-രാഹുല്‍ സഖ്യം നേടിയത്.