ഗെയ്‌ലിനെ ജിമ്മിലിരുന്ന് 'വെല്ലുവിളിച്ച്' ഇന്ത്യന്‍ സ്പിന്നര്‍: തിരിച്ചടിച്ച് ഗെയ്ല്‍

ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരം. മറ്റൊന്നും കൊണ്ടല്ല. ലോകക്രിക്കറ്റിലെ ഇടിവെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയിലിനെ വെല്ലുവിളിച്ചതാണ് കാര്യം. ബോളു കൊണ്ടുള്ള വെല്ലുവിളിയൊന്നുമല്ല. ജിമ്മിലിരുന്ന ഡംബെല്ലും പൊക്കിപ്പിടിച്ചാണ് ലെഗ് സ്പിന്നിറുടെ വെല്ലുവിളി. മെലിഞ്ഞ പ്രകൃതക്കാരനായ ചാഹലിനെ ട്രോളുന്നവര്‍ക്കുള്ള ഉശിരന്‍ മറുപടി കൂടിയാണ് താരം ഇതിലൂടെ നല്‍കിയത്. സംഭവം ഇങ്ങനെ.

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ് ചാഹല്‍. ഇതിന്റെ ഭാഗമായുള്ള ജിം സെഷനിലുള്ള ഒരു വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഈ വീഡിയോ കണ്ട ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ചാഹലിന്റെ സഹതാരവുമായി ടബ്‌റൈസ് ഷാംസി കമന്റുമായി രംഗത്തെത്തി. ഇത് ചാഹലാണോ അതോ ക്രിസ് ഗെയ്‌ലാണോ എന്നാണ് താരത്തെ നൈസില്‍ ട്രോളി ഷാംസി കമന്റിട്ടത്.

https://www.instagram.com/p/BdmXCA_lNXD/

Read more

കമന്റിന് മറുപടിയുമായി ചാഹല്‍ ഉടനെത്തി. ഇതൊക്കെ എന്ത്, ഗെയ്‌ലിനേക്കാള്‍ ഭാരം ഞാന്‍ പൊക്കുമെന്നായി ചാഹലിന്റെ മറുപടി. ഇതെല്ലാം കണ്ട് ക്രിസ് ഗെയ്‌ലും കമന്റുമായി. എന്നെയങ്ങ് കൊല്ല് എന്നാണ് ഗെയ്ല്‍ കമന്റിട്ടത്. ചാഹലിനെ അപേക്ഷിച്ച് ഇതൊക്കെ വളരെ കുറവാണെന്നാണ് ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ചിന്റെ കമന്റ്. സംഗതിയേതായാലും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിട്ടുണ്ട്.