ഈ സ്പിന്നര്‍മാരെ വളര്‍ത്തി കൊണ്ട് വന്നത് ധോണി ; മഹി ഇന്ത്യന്‍ ടീമില്‍ നിന്നും പോയപ്പോള്‍ അവരുടെ കളിയും പോയി

ദക്ഷിണാഫ്രിക്കയില്‍ ഏകദിനത്തിലും ടെസ്റ്റിലും സമ്പൂര്‍ണ്ണ പരാജയമായ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്പിന്നര്‍മാരുടെ മോശം പ്രകടനം മുഴച്ചു നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എപ്പോഴും മികച്ച പ്രകടനം നടത്തുന്നത് മഹേന്ദ്രസിംഗ് ധോനിയുടെ കാലത്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ദിനേശ് കാര്‍ത്തിക്.

ദക്ഷിണാഫ്രിക്കയില്‍ അവസാന ഏകദിനത്തില്‍ ഇന്ത്യ ഉപയോഗിച്ച സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവ് ധോനി ഉയര്‍ത്തിക്കൊണ്ടുവന്ന താരമായിരുന്നു. തനിക്കാവശ്യമുള്ളപ്പോള്‍ സ്പിന്നര്‍മാരില്‍ നിന്നും മികച്ച പ്രകടനം വരുത്തിയെടുക്കുന്ന താരമാണ് ധോനിയെന്നാണ് ദിനേശ് കാര്‍ത്തിക്ക് പറയുന്നത്.

ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ചഹലിനെലും എംഎസ് ധോനി നായകനായിരുന്ന കാലത്ത് നന്നായി ഉപയോഗിച്ചിരുന്നു. ബാറ്റ്്‌സ്മാര്‍മാരില്‍ നിന്നും നന്നായി അടി കിട്ടുമ്പോള്‍ എങ്ങിനെ എറിയണമെന്ന് സംശയം വന്നാല്‍ ഇരുവര്‍ക്കും സഹായവുമായി ധോനി എത്താറുണ്ട്.

നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനെതിരേ ഫീല്‍ഡ് സെറ്റ് ചെയ്യാനും ഏതു ലൈനില്‍ എറിയണം എങ്ങോട്ട് പന്ത് തിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ധോനി ഇവര്‍ക്ക് ഉപദേശം നല്‍കും. ധോനിയുടെ ഉപദേശം വെറുതേയാകില്ലെന്ന് വിശ്വസിച്ച് അവര്‍ അദ്ദേഹം പറയുന്നത് പോലെ ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും കാര്‍ത്തിക് പറയുന്നു.

Read more

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താത്ത സമയത്ത് പോലും രവീന്ദ്ര ജഡേജയും ഇമ്രാന്‍ താഹിറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്നതിന് കാരണവും ധോനിയാണെന്നാണ് ദിനേശ് കാര്‍ത്തിക്ക് പറയുന്നത്.