റൊണാൾഡോയുടെ 700-ാം ഗോളിന് ആശംസ നേർന്ന് എയറിൽ കയറി യുവരാജ്, സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ പണി കിട്ടും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ 700 ഗോളുകൾ തികച്ചതിന് ആശംസിച്ച യുവരാജ് സിംഗ് തമാശകളുടെ പാത്രമായി. റൊണാൾഡോ 700 ആം ഗോൾ നേടിയതിന് പിന്നാലെ ഇതിഹാസത്തിന് ആശംസകൾ നേർന്ന് യുവരാജ് ഒരു അഭിനന്ദന സന്ദേശം എഴുതി.

പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ അർഥം ഉദ്ദേശിച്ചിട്ടത് നിന്നുമില്ല ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. “700 ക്ലബ്ബിലേക്ക് സ്വാഗതം.’ ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരം റൊണാൾഡോ ആയിരുന്നിട്ടും സ്വാഗതം എന്നെഴുതിയതാണ് പണി ആയത്.

സ്വാഗതം ചെയ്യാൻ അയാളാണ് അത് ഉത്‌ഘാടനം ചെയ്തത് എന്നും എന്ത് അറിഞ്ഞിട്ടാണ് ആശമാസ എഴുതിയതെന്നു ഉൾപ്പടെ ഉള്ള ട്രോളുകളാണ് നിറഞ്ഞത്. സോഷ്യൽ മീഡിയയിൽ പല ക്രിക്കറ്റ് താരങ്ങളെയും എയറിൽ കയറ്റിയ താരം ഇത്തരം അവസ്ഥയിലൂടെ പോകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.