ഇത്രക്ക് ഒന്നും വേണ്ട കേട്ടോ അതിന് മാത്രം ഒന്നുമില്ല, ടീമിനെ ട്രോളി യുവരാജ്; ആരാ ഈ പറയുന്നതെന്ന് ആരാധകർ

മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ദേശീയ ടീമിനൊപ്പമുള്ള ദിവസങ്ങളിൽ ഒരു ‘പാർട്ടി ആനിമൽ ‘ ആയി കണക്കാക്കപ്പെട്ടിരുന്നു, കൂടാതെ നിരവധി തവണ തന്റെ നൃത്തച്ചുവടുകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശിഖർ ധവാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിൽ ടീം ഇന്ത്യ കളിക്കാർ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ 40 കാരനായ താരം രസകരമായ പ്രതികരണം നൽകി.

വിഡിയോയിലെ കളിക്കാർ സിംബാബ്‌വെയ്‌ക്കെതിരായ തങ്ങളുടെ 3-0 വിജയത്തെ ഒരു പ്രശസ്ത പാർട്ടി ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് ആഘോഷിക്കുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച് ധവാൻ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവർ ചില രസകരമായ നൃത്തച്ചുവടുകൾ പുറത്തെടുത്തു. ഇതിനുള്ള യുവരാജിന്റെ കമന്റ് ആണ്’ഇപ്പോൾ ചർച്ചക്ക് കാരണമായിരിക്കുന്നത്.

” ഡാൻസിൽ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധിക്കു” ആരാ ഈ പറയുന്നതെന്ന് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏകദിന ലോകകപ്പിന് ഇനിയും ഒരു വർഷത്തിലേറെ ബാക്കിയുണ്ടെങ്കിലും, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര ചില മുൻനിര കളിക്കാർക്ക് വളരെ ആവശ്യമായ ഗെയിം ടൈം ലഭിക്കുന്നതിന് നിർണായകമായിരുന്നു. പ്ലെയിംഗ് ഇലവനിൽ ഒരു സ്ഥാനത്തേക്ക് ഫസ്റ്റ് ചോയ്‌സ് കളിക്കാരെ എത്തിക്കാനും അവരുടെ ഇന്നിംഗ്സ് സഹായിക്കും.

245 റൺസുമായി പരമ്പരയിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിന്റെ അസാമാന്യ ഫോമായിരുന്നു ഏറ്റവും വലിയ നേട്ടം. തന്റെ കന്നി അന്താരാഷ്ട്ര സെഞ്ചുറിയും അദ്ദേഹം നേടി. വരാനിരിക്കുന്ന ഒരുപാട് സെഞ്ചുറികളുടെ തുടക്കമായി ഇതിനെ കാണാം.”

View this post on Instagram

A post shared by Shikhar Dhawan (@shikhardofficial)