ടെസ്റ്റ് ക്രിക്കറ്റ്; ഭുംറയ്ക്ക് ടാര്‍ഗെറ്റ് നല്‍കി യുവരാജ് സിംഗ്

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ഭുംറയ്ക്കു ടെസ്റ്റ് ക്രിക്കറ്റില്‍ ചുരുങ്ങിയത് എത്ര വിക്കറ്റുകളെടുക്കണമെന്ന് ഒരു ടാര്‍ഗെറ്റ് നല്‍കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കഴിഞ്ഞ ദിവസം 600 വിക്കറ്റുകള്‍ തികച്ച് ടെസ്റ്റില്‍ ചരിത്രം കുറിച്ചതിനു പിന്നാലെയാണ് ഭുംറയ്ക്ക് യുവരാജ് ടാര്‍ഗെറ്റ് നിശ്ചയിച്ചത്.

ആന്‍ഡേഴ്സണെ അഭിനന്ദിച്ചു കൊണ്ടുള്ള ഭുംറയുടെ ട്വീറ്റിനു താഴെയാണ് അദ്ദേഹത്തിന് ടെസ്റ്റ് കരിയറിലെ വിക്കറ്റ് വേട്ടയില്‍ മിനിമം ടാര്‍ഗെറ്റ് യുവരാജ് നല്‍കിയിരിക്കുന്നത്. “നിന്റെ ഏറ്റവും കുറഞ്ഞ ടാര്‍ഗെറ്റ് 400 ആണ്” എന്നായിരുന്നു യുവിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനോടു ഭുംറ  പ്രതികരിച്ചിട്ടില്ല.

Started thinking about retirement when Andrew Tye called me
“അവിസ്മരണീമായ നേട്ടത്തിന് അഭിനന്ദനങ്ങള്‍ ജിമ്മി ആന്‍ഡേഴ്സണ്‍. നിങ്ങളുടെ പാഷന്‍, മനോഭാവം എന്നിവയെല്ലാം അസാധാരണമാണ്. ചിയേഴ്സ്, ഭാവിയിലേക്കു എല്ലാ ആശംസകളും നേരുന്നു.” എന്നായിരുന്നു ഭുംറ ആശംസകള്‍ നേടര്‍ന്ന് കുറിച്ചത്.

Bumrah is not someone you want to mess with
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറെന്ന നേട്ടത്തിലാണ് ആന്‍ഡേഴ്‌സണ്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലാണ് ആന്‍ഡേഴ്സണ്‍ ഈ നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്.

James Anderson creates history by joining rarefied 600-Test wicket ...
600 വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് ആന്‍ഡേസണ്‍. ഇതിന് മുമ്പ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് 600 വിക്കറ്റ് നേടിയിട്ടുള്ളത്. 156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.