ധോണിയുടെ ‘തല ഒന്നൊന്നര തല’; മഹി വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി യുവി

Gambinos Ad
ript>

രണ്ട് കളിയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നാല്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിക്ക് മാത്രം കേള്‍ക്കുന്ന ഒരു സംഗതിയാണ്. വിരമിക്കൂ, ബാക്കിയുള്ളവര്‍ക്ക് അവസരം നല്‍കൂ എന്നത്. എന്നാല്‍, വിമര്‍ശനം ഉയര്‍ന്ന് വരുന്ന മയത്ത് കൃത്യമായി ഫോമിലെത്തി ടീമിനെയും ജയിപ്പിച്ച് ധോണി നല്‍കുന്ന മറുപടിയൊന്നും മറ്റാരും നല്‍കിയിട്ടില്ലെന്നും പറയാം.

Gambinos Ad

ലോകകപ്പാണ് വരുന്നത്. ധോണിക്ക് ടീമില്‍ ഇടമുണ്ടാകുമോ എന്ന ചോദ്യമായിരുന്നു ആരാധകര്‍ക്ക് മുഖ്യമായുമുണ്ടായിരുന്നത്. എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ മഹി കാര്യങ്ങളെല്ലാം ജോറാക്കിയിരിക്കുകയാണ്. ഈ ഫോമില്‍ തുടര്‍ന്നാല്‍, ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് നേടുന്നതില്‍ ഇന്ത്യയ്ക്ക് ധോണിയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ അഭിപ്രായം.

കോഹ്ലിയാണ് ക്യാപ്റ്റന്‍ എങ്കിലം ആവശ്യമായ സമയത്ത് നിര്‍ദേശങ്ങള്‍ നല്‍കി ടീമിനെ നയിക്കുന്നതില്‍ ധോണിക്ക് അപാര മിടുക്കാണ്. ക്രിക്കറ്റര്‍ എന്ന നിലയില്‍ ധോണിയുടെ ബുദ്ധിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല. സ്റ്റമ്പിന് പിന്നില്‍ നിന്ന് മത്സരം നിയന്ത്രിക്കുന്ന ധോണിയെ നമ്മള്‍ വര്‍ഷങ്ങളായി കാണുന്നതാണ്. യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും കോഹ്ലിയെ ഗ്രൗണ്ടില്‍ പിന്തുണയ്ക്കുന്നതും ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നും യുവരാജ് വ്യക്തമാക്കി.