യുവ ബാറ്റ്സ്മാന്‍മാരുടെ ഒരു ദൗര്‍ബല്യം ആശങ്കപ്പെടുത്തുന്നു: വി.വി.എസ് ലക്ഷ്മണ്‍

ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ യുവ ബാറ്റ്സ്മാന്‍മാരുടെ നിറംമങ്ങിയ പ്രകടനത്തിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഭയ്ക്കൊത്ത് ഉയര്‍ന്നില്ല. യുവ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയ മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വി.വി.എസ്. ലക്ഷ്മണും ആശങ്ക പങ്കുവയ്ക്കുന്നു.

“ഇന്ത്യക്കെതിരായ ജയം എല്ലാ അര്‍ത്ഥത്തിലും ലങ്കയ്ക്ക് ആഘോഷിക്കാം. ഇംഗ്ലണ്ട് പര്യടനത്തിലെ തോല്‍വിയും ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് മുന്‍പ് പ്രധാനപ്പെട്ട ചില ബാറ്റ്സ്മാന്‍മാരെ നഷ്ടപ്പെട്ടതുമടക്കം അടുത്തകാലത്തായി ലങ്ക തിരിച്ചടികളുടെ പിടിയിലായിരുന്നു.”

IND vs SL: Wanindu Hasaranga's heroics help Sri Lanka shine against Shikhar  Dhawan's India | Cricket News | Zee News

“മുരളിയെയും മഹേലയെയും സംഗയെയും പോലുള്ള ഇതിഹാസങ്ങളുടെ വിരമിക്കലിനുശേഷമുള്ള പരിവര്‍ത്തനകാലം ദീര്‍ഘവും വിഷമകരവുമായിരുന്നു. അതിനാല്‍ത്തന്നെ ശക്തിചോര്‍ന്ന ഇന്ത്യന്‍ ടീമിനുമേലാണെങ്കില്‍പ്പോലും ലങ്കയുടെ ജയത്തിന്റെ മൂല്യം കുറയുന്നില്ല” ലക്ഷ്മണ്‍ പറഞ്ഞു.

India vs Sri Lanka 3rd T20 Highlights: Sri Lanka beat India by 7 wickets to  clinch series 2-1 | Hindustan Times

Read more

“ഇന്ത്യയുടെ ചില യുവ ബാറ്റ്സ്മാന്‍മാര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. പേസ് ബൗളിംഗിലെ വമ്പന്‍ അടികളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്പിന്നിനെ കൈകാര്യം ചെയ്യുന്നത് പഴഞ്ചനായി മാറി. വേഗം കുറഞ്ഞ പിച്ചുകളില്‍ സ്പിന്‍ ബൗളിംഗിനെ നേരിടുന്നതിനുള്ള നിലവാരം പുതുതലമുറയിലെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അതിലൂടെ നഷ്ടമായി. ചെറിയ സ്‌കോറുകളെ വലുതാക്കി മാറ്റാനും യുവ തുര്‍ക്കികള്‍ പഠിക്കേണ്ടിയിരിക്കുന്നു” ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.