ടീം തോറ്റാലും നീ കിടന്ന് ആഘോഷിക്കണം, കാണികൾക്ക് ഹരം കൊടുക്കുന്നത് പണ്ടേ എന്റെ വീക്നെസ് ആയിരുന്നു

ഇംഗ്ലണ്ടിനായി ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാരനാണ് റൊണാൾഡ് ചാൾസ് ഇറാനി. ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്. പക്ഷെ ഏകദിനത്തിൽ മുപ്പതിലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഇറാനിയുടെ അച്ഛൻ ഇന്ത്യൻ സ്വദേശിയാണ്. എന്തിരുന്നാലും ഇംഗ്ളണ്ടിലേക്ക് മാതാപിതാക്കൾ കുടിയേറിയതോടെ താരവും ഇംഗ്ലണ്ട് സ്വദേശിയായി. ക്ലബ് ക്രിക്കറ്റിലൂടെ ഇറാനി ഉദിച്ചുയർന്നു. തുടർച്ചയായ മികച്ച പ്രകടനങ്ങൾ താരത്തെ ദേശിയ ടീമിലെത്തിച്ചു.

അധികം മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ലെങ്കിലും ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടിൽ നടന്ന ഒരുഏകദിന മത്സരത്തിനിടെ നടത്തിയ ഒരു “എക്സർസൈസ്” പേരിൽ നിരവധി കായിക ആരാധകർ അദ്ദേഹത്തെ ഓർക്കുന്നു . ഫീൽഡിംഗ് സമയത്ത് അദ്ദേഹം വാം-അപ്പ് ചെയ്യുകയായിരുന്നു, ഇറാനി അറിയാതെ, ഓസ്‌ട്രേലിയൻ ആരാധകർ അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്തു . ആരാധകർ തന്നെ അനുകരിക്കുകയാണെന്ന് മനസിലാക്കിയ താരം അവരുടെ കൂടെ ചേർന്നു. ഗാലറി മുഴുവൻ ചേർന്ന ആ മുഹൂർത്തം ഇന്നും മനോഹരമായ ഒരു ഓർമയാണ്.

മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റെങ്കിലും ആ മത്സരം ഇന്നും ആരാധകരുടെ മനസ്സിൽ നില്ക്കാൻ കാരണം ഇറാനിയുടെ അഭ്യാസങ്ങളാണ്.