നീ ഒക്കെ കൂടി ക്രിക്കറ്റിനെ നശിപ്പിക്കും, എന്നാൽ പിന്നെ ബാറ്റ്‌സ്മാൻസ് ക്രിക്കറ്റ് എന്ന പേരിടുക; രൂക്ഷവിമർശനവുമായി ആകാശ് ചോപ്ര

6ഇറ്റി’ എന്ന പേരില്‍ പുതിയ ടി10 ലീഗ് പ്രഖ്യാപിച്ച വെസ്റ്റന്‍ഡീസ് ബോർഡ് ക്രിക്കറ്റ് ലോകത്ത് വലിയ വാർത്ത ആയിരുന്നു. ഓഗസ്റ്റ് 24 മുതല്‍ 28 വരെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലാണ്.

വിചിത്രമായ നിയമാവലിയാണ് ‘6ഇറ്റി’യുടെ എടുത്ത് പറയേണ്ട പ്രത്യേകത. സാധാരണ ക്രിക്കറ്റില്‍ ഒരു ടീമിന് 10 വിക്കറ്റാണ് ഉള്ളതെങ്കില്‍ ‘6ഇറ്റി’യില്‍ ഒരു ടീമിന് 6 വിക്കറ്റുകളേ ഉണ്ടാകൂ. 2 ഓവറായിരിക്കും നിര്‍ബന്ധിത പവര്‍പ്ലേ. എന്നാല്‍ ആദ്യ രണ്ട് ഓവറിനിടെ രണ്ട് സിക്‌സര്‍ നേടിയാല്‍ മൂന്നാം ഓവറും പവര്‍പ്ലേയായിരിക്കും.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയാണ് ആകാശ് ചോപ്ര. തന്റെ YouTube ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര ടൂർണമെന്റിനെ ചെറുതായി വിമർശിച്ചു, പറഞ്ഞു:

“ടെസ്റ്റ് മത്സരങ്ങൾ കാലാതീതമായിരുന്നു, ഒരിക്കൽ ഒരു ടീമിന് കപ്പൽ നഷ്ടമാകും എന്നതിനാൽ സമനിലയിൽ അവസാനിക്കേണ്ടി വന്ന സാഹചര്യം വരെ ടെസ്റ്റിൽ നമ്മൾ കണ്ടിട്ടുണ്ട്. പിന്നെ ഏകദിന ക്രിക്കറ്റ് വന്നു – അതും 60 മുതൽ 50 ഓവർ വരെ പോയി, പിന്നെ ടി20 വന്നു, ഇപ്പോൾ ടി 10 വന്നു. ഞാൻ അർത്ഥമാക്കുന്നത് നിങ്ങൾക്ക് എത്രത്തോളം മാറ്റങ്ങൾ വരുത്താൻ പറ്റും. 6ഇറ്റി എന്ന പേരിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ദേശം എന്താണ്.”

“ക്രിക്കറ്റിന്റെ അടിസ്ഥാനനിയമങ്ങൾ അനുസരിച്ച് ഒരു ടീമിൽ 11 താരങ്ങൾ ഉണ്ടായിരിക്കണം. ടീമിനെ ഓൾഔട്ടാക്കാൻ നിങ്ങൾ 10 കളിക്കാരെ പുറത്താക്കണം. 10 ഓവറുകളിൽ 10 കളിക്കാർ വളരെ കൂടുതലെന്ന് പറയുന്നു. എന്നാൽ ഫീൽഡ് ചെയ്യുമ്പോൾ 11 താരങ്ങളുമുണ്ട്, ഇതാണ് മനസിലാകാത്തത്.”

ബാറ്റ്‌സ്മാന്മാരുടെ ഗെയിം എന്ന ആക്ഷേപമുണ്ട് ഇപ്പോൾ തന്നെ ക്രിക്കറ്റിന്, അതിനെ ഒന്നും കൂടി ഉറപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത് .