‘റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ഡ്രസിംഗ് റൂമുകളില്‍ ഇരിക്കപ്പൊറുതിയില്ല’; കാരണം പറഞ്ഞ് അശ്വിന്‍

Advertisement

ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച് ആര്‍.അശ്വിന്‍. പന്തിന്റെ ഇന്നിംഗ്‌സാണ് ടീമിന് ആത്മവിശ്വാസം തന്നതെന്നും, അദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ട് ഡ്രസിംഗ് റൂമില്‍ ഇരിക്കാനാവില്ലെന്നും അശ്വിന്‍ പറഞ്ഞു.

‘സിഡ്നിയിലെ ആ വിക്കറ്റില്‍ 400 റണ്‍സ് ചെയ്സ് ചെയ്യുക എന്ന് പറഞ്ഞാല്‍ എളുപ്പമല്ല. എന്നാല്‍ പന്തിന്റെ ആ ഇന്നിംഗ്സാണ് ഞങ്ങളെ ഉണര്‍ത്തിയത്. അങ്ങനത്തെ കളിക്കാരനാണ് പന്ത്. പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ഡ്രസിംഗ് റൂമിലും ഉണ്ടാവാന്‍ നമ്മള്‍ ആഗ്രഹിക്കില്ല. കാരണം എതിര്‍ ടീമിന്റെ ഡ്രസിംഗ് റൂം പന്തിന്റെ വിക്കറ്റ് വീഴണം എന്ന പ്രതീക്ഷയിലാവും ഇരിക്കുക. നമ്മുടെ ഡ്രസിംഗ് റൂമില്‍ പന്ത് റാഷ് ഷോട്ട് കളിക്കരുത് എന്ന ചിന്തയുമാണ് നിറയുക’ അശ്വിന്‍ പറഞ്ഞു.

Rishabh Pant Beats MS Dhoni, Kirmani to Create Massive Record in Sydney Test vs Australia, Twitter Hails Team India Wicketkeeper | Indiacom cricket

അഞ്ചാംദിനം മത്സരം കൈവിടാതിരിക്കാന്‍ അത്ഭുതങ്ങള്‍ കാത്തുനിന്ന ഇന്ത്യയെ റിഷഭ് പന്തിന്റെ ബാറ്റിംഗാണ് തുണച്ചത്. തകര്‍ത്തടിച്ച് കളിച്ച പന്ത് സെഞ്ച്വറിയ്ക്ക് മൂന്ന് റണ്‍സ് അകലെ പുറത്തായി. 118 പന്തില്‍ 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റണ്‍സെടുത്ത പന്തിനെ നഥാന്‍ ലയോണ്‍ കമ്മിന്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

India vs Australia 3rd Test, Day 5 Highlights: Australia Fail To Break Down India's Resolve As Sydney Test Ends In A Draw | Cricket News

പന്ത് പുറത്തായതിന് പിന്നാലെ പൂജാരയും മടങ്ങിയതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയ്ക്ക് അശ്വിന്‍- വിഹാരി കൂട്ടുകെട്ടാണ് കൈത്താങ്ങായത്. വിഹാരിയുടെയും അശ്വിന്റെയും തകര്‍പ്പന്‍ പ്രതിരോധമാണ് സമനില പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അശ്വിന്‍- വിഹാരി സഖ്യം വിക്കറ്റ് കാത്ത് 256 ബോളുകള്‍ പ്രതിരോധിച്ച് നിന്നാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ഇതിനിടയില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതോ 62 റണ്‍സും. വിഹാരി 161 ബോളില്‍ 23* റണ്‍സെടുത്തും അശ്വിന്‍ 128 ബോളില്‍ 39* റണ്‍സെടുത്തും പുറത്താകാതെ നിന്നു.