അമ്പയറെ വഞ്ചിച്ചവനാണ് നീ, മാപ്പ് പറയാതെ ഇനി ഒരു കളിയും നടക്കില്ല; ഒരു മത്സരം കാരണം പിന്നീട് സംഭവിച്ചത് ദുരന്തം

1987-ൽ കറാച്ചിയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ചൂടേറിയ രീതിയിൽ കടക്കുക ആയിരുന്നു. അവിടെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഗാറ്റിംഗും പാകിസ്ഥാൻ അമ്പയർ ഷക്കൂർ റാണയും തമ്മിൽ വളരെ നിസ്സാരമായ കാര്യത്തെച്ചൊല്ലി നടന്ന തര്ക്കം വഴിവെച്ചത് വലിയ വിവാദങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും.

എഡ്ഡി ഹെമിംഗ്‌സ് ബൗൾ ചെയ്യാൻ റൺ അപ്പ് എടുക്കുമ്പോൾ ബാറ്സ്മാൻറെ പുറകിലുള്ള ഫീൽഡറീ മാറ്റിയതിന് അമ്പയറുമാർ സാക്ഷികളായി. ഇത് വഞ്ചനയാണെന്ന് അമ്പയർ റാണ അഭിപ്രായപ്പെട്ടു. ഗാറ്റിംഗ് അമ്പയർക്ക് എതിരെ വിരൽ ചൂണ്ടുകയും അസഭ്യം പറയുകയും ചെയ്തു, അടുത്ത ദിവസം ഗാറ്റിംഗ് മാപ്പ് പറയുന്നതുവരെ അമ്പയർമാർ ഫീൽഡ് ചെയ്യാൻ വിസമ്മതിച്ചു.

ഒടുവിൽ, ഗാറ്റിംഗ് മാപ്പ് പറയുകയും മത്സരം തുടരുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള പര്യടനവും ക്രിക്കറ്റ് ബന്ധവും തകർന്നിരുന്നു. വാസ്തവത്തിൽ ഇംഗ്ലണ്ട് വീണ്ടും 13 വർഷത്തേക്ക് പാകിസ്ഥാനിൽ പര്യടനം നടത്തിയില്ല.

അടുത്ത വേനൽക്കാലത്ത് ഗാറ്റിംഗിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി – ഒരു ബാർ മെയ്ഡിനൊപ്പം രാത്രി വൈകി മദ്യപിച്ചതിനായിരുന്നു അത്. റാണയാകട്ടെ പെട്ടെന്ന് തന്നെ അപ്രതീക്ഷമായി.

പിന്നീടാണ് ന്യൂട്രൽ അംപയറുമാരുടെ പാനൽ എന്ന നിർദേശം ഐസിസി മുന്നോട്ട് വെക്കുന്നത്.