'അതെ, ഇത് തെറ്റാണ്, പക്ഷേ തെറ്റ് ചെയ്യാത്തവരായി ആരെങ്കിലും ഉണ്ടോ?', കോഹ്‌ലി നമ്മളോട് പറയാതെ പറഞ്ഞത്

‘It’s a simple plan to Virat. Fourth and Fifth stump, get it to angle away and hope he nicks it and he did it.’ ഹെഡിങ്‌ലി ടെസ്റ്റില്‍ വിരാട് കോഹ്ലിയെ പുറത്താക്കിയ ശേഷം, ഇംഗ്ലീഷുകാരന്‍ ഒലി റോബിന്‍സണ്‍ പറഞ്ഞതാണ്.

ഒരു പൂ വിരിയുന്ന മനോഹാരിതയോടെ, തീര്‍ത്തും നൈസര്‍ഗികമായി കവര്‍ ഡ്രൈവുകള്‍ കളിച്ചുകൊണ്ടിരുന്ന വിരാട് കോഹ്ലി എന്ന ബാറ്റിംഗ് ജീനിയസിനെ, അതെ ഷോട്ടിനായി പ്രേരിപ്പിച്ച് ഓഫ്‌സൈഡ് ട്രാപ്പില്‍ കുടുക്കി ലോകത്തെമ്പാടുമുള്ള പേസ് ബോളര്‍മാര്‍ തുടര്‍ച്ചയായി പുറത്താക്കുന്നത് തീര്‍ത്തും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

കവര്‍ ഡ്രൈവുകളെ നിഷ്‌കാസനം ചെയ്ത സച്ചിന്റെ 241 ന്റെ ടെമ്പ്‌ലേറ്റ് തുടര്‍ച്ചയായി അയാള്‍ക്ക് മുമ്പില്‍ എടുത്തു ഉയര്‍ത്തപ്പെട്ടു കൊണ്ടേയിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തെ ചാനലില്‍ എത്തുന്ന ഡെലിവറികളില്‍ അയാള്‍ ബാറ്റ് വെയ്ക്കുമ്പോള്‍ ഓരോ തവണയും ‘അരുതേ ഇത് തെറ്റാണ് ‘എന്ന മുറവിളികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. എന്നാല്‍, ഓരോ തവണയും അതേ തെറ്റ് ആവര്‍ത്തിച്ചു തല കുനിച്ച് പുറത്തായി മടങ്ങുമ്പോള്‍, അയാള്‍ നമ്മോട് പറയാതെ പറഞ്ഞു. ‘ അതെ, ഇത് തെറ്റാണ്. പക്ഷേ തെറ്റ് ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? ‘

IND vs SA 2022: India fold for 223 despite Virat Kohli's 79 on Day 1 of Cape Town Test

എന്തായിരുന്നു കോഹ്ലി പ്രശ്‌നം? അത് ഒരിക്കലും തികച്ചും ഒരു ടെക്‌നിക്കല്‍ പ്രോബ്ലം മാത്രമായിരുന്നില്ല. അയാളുടെ ക്യാരക്ടര്‍ ന്റെ ഒരു ഷെയിഡ് അയാളുടെ ബാറ്റിംഗിലും ഉണ്ടായിരുന്നു. ആ ക്രിക്കറ്റിംഗ് ഈഗോയെയാണ് ബോളര്‍മാര്‍ തുടര്‍ച്ചയായി ചൂഷണം ചെയ്തു കൊണ്ടിരുന്നത്.

സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റ് ഉദാഹരണം നോക്കുക. 85 പന്തില്‍ 36 റണ്‍സോടെ ഒരു വലിയ ഇന്നിംഗ്‌സ് കളിക്കുമെന്ന് പ്രതീക്ഷയില്‍ നിന്ന കോഹ്ലിയെ, തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് നിഗിഡി 67 ആം ഓവര്‍ മെയ്ഡിന്‍ ആക്കുന്നു.
69 ആം ഓവര്‍ എറിയാന്‍ എത്തിയ നിഗിടി റോബിന്‍സണ്‍ പറഞ്ഞ ആ സിമ്പിള്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറെടുത്തു വന്നതായിരുന്നു. തുടര്‍ച്ചയായ രണ്ടു മേയ്ഡന്‍ ഓവറുകളില്‍ അക്ഷമനായി നില്‍ക്കുന്ന കോഹ്ലിയുടെ ക്രിക്കറ്റിംഗ് ഈഗോയെ പരീക്ഷിച്ച്, അയാളെ ടെമ്പ്റ്റ് ചെയ്യിച്ചു ഓഫ് സ്റ്റമ്പിനു പുറത്ത് ഒരു ഫുള്‍ ലെംഗ്ത് വൈഡ് ഡെലിവറി.

Cape Town Test: Jasprit Bumrah removes Dean Elgar early after Virat Kohli 79 propels India to 223 on Day 1 - Sports News

‘Nigidi played on Kohli’s patience and Kohli fall on to the trap unable to played down the ego.’
അവിടെയാണ് കേപ്ടൗണിലെ സെഞ്ച്വറിയോളം വിലമതിക്കുന്ന ആ 79 റണ്‍സ് പ്രസക്തമാകുന്നത്. കോഹ്ലി നേരിട്ട റബാഡയുടെ ആദ്യ ഓവര്‍ നോക്കുക. ആ രണ്ടാമത്തെ ഡെലിവറി. ഓഫ്സ്റ്റമ്പിന് പുറത്ത് ഫുള്‍ ലെങ്ത്തില്‍ വൈഡായി വന്ന ആ പന്ത്, മറ്റേതു ദിവസവും കോഹ്ലിയിലെ ക്രിക്കറ്റിംഗ് ഈഗോ ഒരു ഗ്ലോറി കവര്‍ ഡ്രൈവിനായി ചെയ്സ് ചെയ്‌തേനേം. ജാന്‍സനും തുടര്‍ച്ചയായി കോഹ്ലിയെ ഓഫ്സ്റ്റമ്പിന് പുറത്ത് പരീക്ഷിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ തന്റെ ക്രിക്കറ്റിങ് ഈഗോയെ അടക്കം ചെയ്ത കോഹ്ലി, തന്റെ ഓഫ്സ്റ്റമ്പ് എവിടെയാണ് എന്ന കൃത്യമായി ധാരണയില്‍ പന്തുകള്‍ ലീവ് ചെയ്ത് കൊണ്ടേയിരുന്നു.

ക്രിക്കറ്റ് പണ്ഡിതര്‍ ഉയര്‍ത്തി കാട്ടിയ സച്ചിന്റെ ടെമ്പ്‌ലേറ്റ് പോലെ, കവര്‍ ഡ്രൈവുകള്‍ കളിക്കില്ല എന്ന തീരുമാനം എടുത്ത കോഹ്ലിയെയായിരുന്നില്ല നമ്മള്‍ കേപ്ടൗണില്‍ കണ്ടത്. മറിച്ച്, I will not rush into the cover drive until and unless the ball deserves it’ എന്ന് തീരുമാനമെടുത്ത കോഹ്ലിയെയായിരുന്നു. അയാള്‍ നേടിയ 12 ബൗണ്ടറികളില്‍, പകുതിയില്‍ അധികവും ആ സിഗ്‌നേച്ചര്‍ ഷോട്ടായിരുന്നു എന്നത് അത് അടിവരയിടുന്നു.

IND vs SA: Virat Kohli के 71वें शतक का इंतजार फिर बढ़ा, संभलकर खेलना भी नहीं आया काम - virat kohli centuries in career list kohli centuries in Test Cricket India vs

A calculated, controlled & measured innings. This innings and approach is an omen.. an omen towards the possible return of that batting maverick. ഈ കണ്‍ട്രോള്ഡ് അപ്രോച്ചിനൊപ്പം, അയാള്‍ തന്റെ ബാക്കിഫുട്ട് ഗെയിം കൂടെ കുറച്ചൂടെ മെച്ചപ്പെടുത്തിയാല്‍, നമുക്ക് ആ വിന്റേജ് കോഹ്ലിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍