ഫൈനലില്‍ ഇന്ത്യയ്ക്ക് പിന്തുണ; ന്യൂസിലന്‍ഡിനോട് മാപ്പ് ചോദിച്ച് പെയ്ന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പിന്തുണച്ചതില്‍ ന്യൂസിലന്‍ഡിനോട് മാപ്പ് ചോദിച്ച് ഓസീസ് നായകന്‍ ടിം പെയ്ന്‍. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ അനായാസ ജയം നേടുമെന്നായിരുന്നു പെയ്‌നിന്റെ പ്രവചനം.

“എല്ലാവര്‍ക്കും തെറ്റ് പറ്റും. കിവീസ് ആരാധകരില്‍ നിന്ന് എനിക്ക് കുറച്ചേറെ നേരിടേണ്ടി വന്നിരിക്കുന്നു. വിശിഷ്ടമായ കളിയാണ് ന്യൂസിലാന്‍ഡില്‍ നിന്ന് വന്നത്. അവര്‍ മുന്‍പോട്ട് പോകുന്ന വിധം സന്തോഷിപ്പിക്കുന്നതാണ്.”

“ഒരു ചെറിയ രാജ്യമാണ് ന്യൂസിലാന്‍ഡ്. ഞാന്‍ താന്‍സാനിയയില്‍ നിന്നാണ് വരുന്നത്. ചെറിയ സംസ്ഥാനമാണ് അത്. അതിനാല്‍ തന്നെ രാജ്യാന്തര വേദിയില്‍ ന്യൂസിലാന്‍ഡ് കൈവരിക്കുന്ന നേട്ടങ്ങളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു” പെയ്ന്‍ പറഞ്ഞു.

Image

ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്‍രെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയിച്ചു കയറിയത്.