ഫൈനലിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍, രവീന്ദ്ര ജഡേജ പുറത്ത്

പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍. സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുറത്തിരുത്തിയാണ് മഞ്ജരേക്കര്‍ തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ജഡേജയോടുള്ള മഞ്ജരേക്കറുടെ അടങ്ങാത്ത ദേഷ്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ഇംഗ്ലണ്ടിലെ കാലാവസ്ഥയ്ക്കനുസരിച്ചാണ് തന്റെ ടീം തിരഞ്ഞെടുപ്പെന്ന് മഞ്ജരേക്കേര്‍ പറഞ്ഞു. ഗില്ലും രോഹിത്തുമാണ് മഞ്ജരേക്കറുടെ ടീമിലെ ഓപ്പണര്‍മാര്‍. പൂജാര, കോഹ്‌ലി, രഹാനെ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ആര്‍.അശ്വിനാണ് ടീമിലെ ഏക ഓള്‍റൗണ്ടറും സ്പിന്നറും. ഷമി, സിറാജ്, ബുംറ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജഡേജയെ മഞ്ജരേക്കര്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

മഞ്ജരേക്കറുടെ പ്ലേയിംഗ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (C), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത് (W), രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.