ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ കാണികളെ പേടിച്ച് ബാത്തുറൂമില്‍ ഒളിച്ച ജാമിസണ്‍

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഏറെ സംഭവബഹുലമായിരുന്നു. രണ്ടു ദിവസം മുഴുവനായും മഴയെടുത്ത മത്സരത്തിന്റെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയിച്ചു കയറിയത്. കെയ്ല്‍ ജാമിസണായിരുന്നു മത്സരത്തിലെ താരം. മത്സരത്തിന്റെ അവസാനദിനം സമ്മര്‍ദ്ദത്തിനൊപ്പം ഇന്ത്യന്‍ ആരാധകരുടെ ആരവും പേടിച്ച് ബാത്ത്‌റൂമില്‍ കയറിയിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജാമിസണ്‍.

“ഡ്രസിംഗ് മുറിയില്‍ ടിവിയിലാണ് ഞങ്ങള്‍ കളി കണ്ടിരുന്നത്. ലൈവായി നടക്കുന്ന കളി ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ടിവിയില്‍ കാണുന്നത്. എന്നാല്‍, ഗ്യാലറിയില്‍ നിന്ന് ഇടയ്ക്കിടെ കാണികളുടെ ഓളിയും ബഹളവും കേള്‍ക്കാം. അടുത്ത പന്തില്‍ വിക്കറ്റ് പോയി കാണുമോ എന്ന ടെന്‍ഷനായിരുന്നു എനിക്ക്.”

“ആ സമയം ഒരു സിംഗിളോ മറ്റോ ആയിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടാകുക. പക്ഷേ, ഇന്ത്യന്‍ കാണികളുടെ ആരവം കേട്ടാല്‍ നമ്മള്‍ തെറ്റിദ്ധരിക്കും. ഇടയ്ക്കിടെ ഞാന്‍ ബാത്ത്റൂമില്‍ കയറും. അപ്പോള്‍ ഈ ബഹളമൊന്നും കേള്‍ക്കണ്ടല്ലോ” ജാമിസണ്‍ പറഞ്ഞു.

In nascence of his career, Kyle Jamieson's haymakers floor India's batting elite | Sports News,The Indian Express

ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്റെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയിച്ചു കയറിയത്. ഇന്ത്യ മുന്നോട്ടുവെച്ച 139 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് അനായാസം മറികടന്നു.