ഇന്ത്യ ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അവര്‍ രണ്ട് പേര്‍ക്കും; തുറന്നു പറഞ്ഞ് ബ്രാഡ് ഹോഗ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തിനാണെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. രോഹിത്-ഗില്‍ സഖ്യം സാചര്യത്തിനൊത്ത മികച്ച തുടക്കാമണ് ഇന്ത്യയ്ക്ക് നല്‍കിയതെന്നും ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന അവരുടെ ക്ഷയോടെയുള്ള ചെറുത്തു നില്‍പ്പ് പ്രശംസനീയമായിരുന്നെന്നും ഹോഗ് പറഞ്ഞു.

“രണ്ടു പേരുടെയും പ്രകടനത്തെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. വളരെ ഫ്രീയായി, ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. കടുപ്പമേറിയ സാഹചര്യത്തിന് അനുസരിച്ച് ഇരുവര്‍ക്കും പൊരുത്തപ്പെടേണ്ടി വരികയും ക്ഷമയോടെ ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്തു. ന്യൂസിലാന്‍ഡ് പേസര്‍മാരെ പ്രതിരോധത്തിലാക്കിയത് ഈ രണ്ടു പേരാണ്.”

“ക്രീസ് പുറത്ത് നിന്ന് ബാറ്റ് ചെയ്യാനും മുന്നോട്ട് നടന്നുകയറി ഷോട്ട് കളിക്കാനും ഒരുപാട് ധൈര്യം ആവശ്യമാണ്. അതും ബോള്‍ വളരെയധികം മൂവ് ചെയ്യുന്ന ആദ്യദിനം തന്നെ ഇങ്ങനെയൊരു സാഹസം കാണിക്കുക എളുപ്പവുമല്ല. ഈ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അതിനു കാരണക്കാര്‍ ഇവര്‍ രണ്ടു പോരുമാകും” ഹോഗ് വിലയിരുത്തി.

WTC Final Live: Rohit, Gill steer India to 69-2 in 1st Session of Day 2

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഗില്‍ സഖ്യം 62 റണ്‍സെടുത്തിരുന്നു. രോഹിത് ശര്‍മ 34 ഉം ശുഭ്മാന്‍ ഗില്‍ 28 ഉം റണ്‍സെടുത്ത് പുറത്തായെങ്കിലും ഇരുവരുടെയും ചെറുത്തു നില്‍പ്പ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായി.