അവന്റെ പുറത്താകല്‍ കളിയുടെ വിധി നിര്‍ണയിച്ചു; വെളിപ്പെടുത്തി സൗത്തി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിഷഭ് പന്തിന്റെ വിക്കറ്റ് വേഗത്തില്‍ നഷ്ടമായതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്ന് ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി. പന്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും കളിയുടെ ഗതി തന്നെ അത് മാറ്റി മറിക്കുമെന്നും സൗത്തി പറഞ്ഞു.

“പന്തിന്റെ ബാറ്റിംഗ് ശൈലി വെച്ച് അഞ്ചോ ആറോ ഓവറില്‍ അവന് കളി നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാനാകും. അതിനാല്‍ പന്ത് ക്രീസില്‍ നിന്നപ്പോള്‍ എന്റെ ചിന്തകള്‍ ഏറെ ആശങ്ക നിറഞ്ഞതായിരുന്നു. ഒരു ക്യാച്ച് നഷ്ടപ്പെടുന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അത്ര സുഖം നല്‍കുന്ന കാര്യമല്ല. എന്നാല്‍ പന്ത് പുറത്തായപ്പോള്‍ എനിക്ക് വളരെ ആശ്വാസം ലഭിച്ചു. ആ സമയങ്ങള്‍ ഭയാനകമായ ഒരു വികാരമായിരുന്നു” സൗത്തി പറഞ്ഞു.

WTC Final: Dropped at slip, Rishabh Pant catches a lucky break | Sports News,The Indian Express

ഫൈനലിലെ നിര്‍ണായകമായ രണ്ടാം ഇന്നിംഗ്‌സില്‍ സ്ലിപ്പില്‍ പന്തിന്റെ ക്യാച്ച് സൗത്തി നഷ്ടപ്പെടുത്തിയിരുന്നു. വളരെ അക്രമസ്വഭാവത്തിലാണ് ആ സമയത്ത് പന്ത് ക്രീസില്‍ നിന്നിരുന്നത്. ബാറ്റിംഗിനിടെ പലതവണ പന്ത് പേസിനെതിരെ ക്രീസ് വിട്ടിറങ്ങി ഷോര്‍ട്ടിന് ശ്രമിക്കുന്നത് കാണാമായിരുന്നു.

<a href=

ഒടുവില്‍ അങ്ങനെ തന്നെയാണ് പന്ത് വിക്കറ്റ് തുലച്ചതും. ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിച്ച പന്തിനെ ഹെന്റി നിക്കോള്‍സ് മികച്ചൊരു റണ്ണിംഗ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 41 ല്‍ നില്‍ക്കെയായിരുന്നു പന്തിന്റെ പുറത്താകല്‍. ഇത് മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവായി.