ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: പ്ലേയിംഗ് ഇലവനില്‍ സൂപ്പര്‍ താരമില്ല

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഇടംപിടിച്ച അഗാക്കറിന്റെ ടീമില്‍ യുവതാരം സുഭ്മാന്‍ ഗില്‍ ഇടംപിടിച്ചില്ല.

ഓപ്പണറായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മായങ്ക അഗര്‍വാളിനെയാണ് അഗാര്‍ക്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ,  റിഷഭ് പന്ത് എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍.

രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. സീനിയര്‍ താരങ്ങളായ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പേസ് ചുമതല.

അഗാര്‍ക്കറുടെ പ്ലേയംഗ് 11: രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ.