ഡബ്ല്യു.ടി.സി ഫൈനല്‍: ഓസ്ട്രേലിയന്‍ പ്ലെയിംഗ് ഇലവന്‍, ഈ ടീം കപ്പടിക്കുമെന്ന് പോണ്ടിംഗ്

ഇന്ത്യയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവന്‍ പ്രവചിച്ച് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ്. സ്‌കോട്ട് ബോളണ്ടാണ് ടീമിലെ സര്‍പ്രൈസ് താരം. ഓസ്ട്രേലിയന്‍ ടീമിലെ പരിക്ക് ആശങ്കകളാണ് താരത്തിന് വാതില്‍ തുറന്നത്.

താരത്തിന്റെ ബോളിംഗ് ശൈലിക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍അനുയോജ്യമാകുമെന്ന് പോണ്ടിംഗ് കരുതുന്നു. ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ ഉള്‍പ്പെടുത്തി മാറ്റമില്ലാത്ത ടോപ്പ് ഓര്‍ഡറാണ് പോണ്ടിംഗ് തിരഞ്ഞെടുത്തത്.

വാര്‍ണര്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു. വാര്‍ണര്‍ ഖവാജയ്ക്കൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നു. മാര്‍നസ് ലാബുഷെയന്‍ മൂന്ന്, സ്റ്റീവ് സ്മിത്ത് നാല്, ട്രാവിസ് ഹെഡ് അഞ്ച്, കാമറൂണ്‍ ഗ്രീന്‍ ആറ്, അലക്സ് കാരി ഏഴ്, മിച്ചല്‍ സ്റ്റാര്‍ക്ക് എട്ട്, പാറ്റ് കമ്മിന്‍സ് ഒമ്പത്, നഥാന്‍ ലിയോണ്‍ 10. ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളാണ്ടാവാം ഇറങ്ങുക- ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ പോണ്ടിംഗ് പറഞ്ഞു.

Read more

റിക്കി പോണ്ടിംഗിന്റെ ഓസ്ട്രേലിയ ഇലവന്‍: ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (സി), നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട് (ഹേസില്‍വുഡ് ഫിറ്റല്ലെങ്കില്‍)