കോഹ്‌ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അനുഷ്‌ക്കയെ വിവാഹം കഴിക്കില്ലായിരുന്നു; മുന്‍ പാക് പേസ് ബൗളര്‍

വിരാട് കോഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ വിവാഹം കഴിക്കില്ലായിരുന്നെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ഷൊയബ് അക്തര്‍. നായക പദവി വിരാട് കോഹ്ലിയില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് സംസാരിക്കവേയാണ് ഷൊയബ് അക്തര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നായകസ്ഥാനത്തിന് കുടുംബം എക്കാലവും സമ്മര്‍ദ്ദം കൂട്ടുകയെ ഉള്ളെന്നും അത് കളിയെ ബാധിക്കുമെന്നും താനായിരുന്നെങ്കില്‍ കോ്ഹ്ലിയുടെ സ്ഥാനത്ത് കളി പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുകയേ ഉണ്ടാകുമായിരുന്നുള്ളൂ എന്നും പറഞ്ഞു.

ഇന്ത്യന്‍ ഏകദിന നായക സ്ഥാനം എടുത്തുമാറ്റിയ കോഹ്ലി ദക്ഷിണാഫ്രിക്കയ്്ക്ക് എതിരേയുള്ള അവസാന ടെസ്‌റ്റോടെ ടെസ്റ്റിലെ നായകപദവിയും ഒഴിഞ്ഞിരുന്നു. നായകപദവി കോഹ്ലിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സീസണിലെ ഐപിഎല്ലോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്്‌ളൂരിന്റെ നായക പദവി കൂടി ഒഴിയുമെന്ന് നേരത്തേ തന്നെ കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കോഹ്ലി ഇതുവരെ 2019 ന് ശേഷം ഒരു ശതകവും നേടിയിട്ടില്ല.

ഇന്ത്യയുടെ നായകനായി ആറേഴ് വര്‍ഷം കളിച്ച കോഹ്ലി കളിക്കാരന്‍ എന്ന നിലയില്‍ സെഞ്ച്വറി നേടുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഉത്തരവാദിത്വം കൂടുമ്പോ കളിക്കാരന് കുടുംബവും ഭാര്യയുമെല്ലാം സമ്മര്‍ദ്ദമായി മാറുമെന്നും അക്തര്‍ പറയുന്നു. വിവാഹജീവിതത്തിന്റെ സമ്മര്‍ദ്ദം നായക പദവിയെ ബാധിക്കുമെന്നും പറഞ്ഞു. ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയര്‍ 10 – 15 വര്‍ഷമേ കാണൂ. ഇതില്‍ അഞ്ചോ ആറോ വര്‍ഷമായിരിക്കും അതില്‍ നിര്‍ണ്ണായകം. കോ്ഹ്ലിയുടെ ഈ കാലം കഴിഞ്ഞെന്നും പറഞ്ഞു.