ലോക കപ്പ് നേടാന്‍ സെമിയും ഫൈനലും ജയിക്കണം, മറക്കരുത്; തുറന്നടിച്ച് ഗാംഗുലി

ലോക കപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറി വന്നിട്ട് സെമി ഫൈനലുകളിലും ഫൈനലുകളിലും തോറ്റ് പിന്മാറാനായിരുന്നു അടുത്തിടെയുള്ള ലോക കപ്പുകളില്‍ ഇന്ത്യയുടെ വിധി. 2003- ല്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ ഫൈനലില്‍ വീണപ്പോള്‍ ഒടുവില്‍ രണ്ടു തവണ സെമി ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയ്ക്ക് വിധി. ഇപ്പോഴിതാ ഇന്ത്യയുടെ ഈ വീഴ്ചകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ഗാംഗുലി.

“ലോക കപ്പ് നമുക്ക് അനായാസം ജയിക്കാവുന്നതേയുള്ളൂ. ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പില്‍ നമ്മള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ, പ്രധാനപ്പെട്ടൊരു മത്സരം തോറ്റു. ലോക കപ്പ് പോരാട്ടങ്ങള്‍ അങ്ങനെയാണ്. 2003 ലോക കപ്പില്‍ നമ്മള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ, ഫൈനലില്‍ തോറ്റു.”

Asia Cup 2018: India

“എല്ലാ ലോക കപ്പിലും നമുക്കു കിരീട സാദ്ധ്യതയുണ്ട്. ലോക കപ്പ് നേടാന്‍ സഹായിക്കുന്ന ഒട്ടേറെ താരങ്ങളും നമുക്കുണ്ട്. പക്ഷേ, ലോക കപ്പ് നേടുകയെന്നാല്‍ സെമിയും ഫൈനലും ജയിക്കുകയാണെന്ന കാര്യം മറക്കരുത്.” സ്‌പോര്‍ട്‌സ് ടക്കിനോട് സംസാരിക്കവേ ഗാംഗുലി പറഞ്ഞു.

Twitter Reacts as India

Read more

2019- ല്‍ കിരീടസാദ്ധ്യതകളില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യ, സെമിയില്‍ ന്യൂസിലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്താവുകയായിരുന്നു. 2015 -ല്‍ ഓസ്‌ട്രേലിയയോടാണ് സെമിയില്‍ ഇന്ത്യ തോറ്റത്.