ബാബറിനെ എയറിലാക്കാൻ പോയ ഗംഭീറിന് പണി, ഇത്തവണ അഫ്രിദി വക; ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം പോലെ ആവേശകരം

2022 ലെ ടി20 ലോകകപ്പിലെ ബാബർ അസമിന്റെ മോശം ഫോം ടൂർണമെന്റിലെ ഏറ്റവും വലിയ ചർച്ചാ പോയിന്റായി മാറി. പാകിസ്ഥാൻ നായകൻ ഇതുവരെ 0 (ഇന്ത്യയ്‌ക്കെതിരെ), 4 (സിംബാബ്‌വെയ്‌ക്കെതിരെ), 4 (നെതർലൻഡ്‌സിനെതിരെ) സ്‌കോറുകൾ മാത്രമാണ് നേടിയത്. കരിയറിൽ തന്നെ ബാബർ ഇത്രയധികം വിമർശിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബാറ്റിംഗ് ഓർഡറിൽ അദ്ദേഹം മൂനാം നമ്പറിൽ ഇറങ്ങണമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ആവശ്യപ്പെടുന്നത്.

അതിനിടെ, വിഷയം മുൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക് പോരിലേക്ക് നയിച്ചു. ബാബർ തനിക്കുവേണ്ടിയല്ല ടീമിന് വേണ്ടിയാണ് കളിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

“എന്റെ അഭിപ്രായത്തിൽ, ആദ്യം, നിങ്ങൾ നേട്ടങ്ങൾക്ക് പകരം നിങ്ങളുടെ ടീമിനെക്കുറിച്ച് ചിന്തിക്കുക; നിങ്ങളുടെ പ്ലാൻ അനുസരിച്ച് ഒന്നും നടന്നില്ലെങ്കിൽ, നിങ്ങൾ ഫഖർ സമനെ ബാറ്റിംഗ് ഓർഡറിൽ അയക്കണമായിരുന്നു. ഇതിനെയാണ് സ്വാർത്ഥത എന്ന് പറയുന്നത്; ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, സ്വാർത്ഥനാകാൻ എളുപ്പമാണ്, ”ഞായറാഴ്ച പാകിസ്ഥാൻ vs നെതർലൻഡ്സ് മത്സരത്തിനിടെ കമന്റ് ചെയ്യവേ ഗംഭീർ പറഞ്ഞു.

എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ അഫ്രീദി പറഞ്ഞത് ഇങ്ങനെ. “ടൂർണമെന്റിനിടെ, ഞങ്ങൾ ബാബറിനോട് ഗംഭീറിനെക്കുറിച്ച് എന്തെങ്കിലും പറയാൻ പറയും, അദ്ദേഹം (ഗംഭീർ) നേരെ ഇന്ത്യയിലേക്കും മടങ്ങും. “എപ്പോഴും വിമർശനങ്ങൾ ഉണ്ട്, എന്നാൽ നിങ്ങൾ വാക്കുകളിൽ വളരെ ശ്രദ്ധാലുവായിരിക്കണം. കളിക്കാരനുള്ള ഉപദേശമായി വരേണ്ട വാക്കുകൾ നിങ്ങൾ ഉപയോഗിക്കണം, നിങ്ങൾക്ക് അത് ആളുകളെ മനസ്സിലാക്കാനും കഴിയും. ബാബറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം നിരവധി മാച്ച് വിന്നിംഗ് പ്രകടനങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹം സ്‌കോർ ചെയ്‌ത രീതിയിൽ , വളരെ കുറച്ച്‌ പാകിസ്ഥാൻ ബാറ്റർമാരേ ഉള്ളൂ. അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടുണ്ടാകില്ല, അദ്ദേഹം മനോഹരമായി തിരിച്ചുവരും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുതാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ആദ്യത്തെ സംഭവമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.