ഹോട്ടലിലും വിമാനത്തിലും ബോംബ് വെയ്ക്കും; കിവീസ് ടീമിന് അജ്ഞാതരുടെ ഭീഷണി

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് വനിതാ ടീമിന് അജ്ഞാതരുടെ ഭീഷണി സന്ദേശം. ന്യൂസിലന്‍ഡ് ടീം താമസിക്കുന്ന ഹോട്ടലിലും ന്യൂസിലന്‍ഡ് ടീം നാട്ടിലേക്കു മടങ്ങുന്ന വിമാനത്തിലും ബോംബ് വെയ്ക്കുമെന്നാണ് ഭീഷണി. ഇതേ തുടര്‍ന്ന് ന്യൂസിലന്‍ഡ് ടീമിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു.

‘ന്യൂസിലന്‍ഡ് വനിതാ ടീം ലെസ്റ്ററിലെത്തിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ അവര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ടീമിന്റെ പരിശീലനം ഉപേക്ഷിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ്.’ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

England Women: Last ODI and first two matches of T20 series vs New Zealand to be behind closed doors | Cricket News | Sky Sports

Read more

ന്യൂസിലന്‍ഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെയാണ് ഈ ഭീഷണിയെന്നത് പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, ഭീഷണിയില്‍ പതറാതെ മത്സരവുമായി മുന്നോട്ടു പോകുമെന്ന് ടീം അറിയിച്ചിട്ടുണ്ട്.