രോഹിത്തിനെ ക്രൂശിക്കാതെ, ഒരു പറ്റം യുവാക്കളെ അണി നിരത്തി വരാനിരിക്കുന്ന ഏകദിന ലോക കപ്പ് അയാള്‍ നേടിത്തരും

ആകാശ് തങ്കച്ചന്‍

2007, 2011 ലോകകപ്പില്‍ ഇന്ത്യ ജയിക്കാനുള്ള കീ ഫാക്ടറുകളില്‍ ഒന്നായിരുന്നു യുവരാജ് സിംഗിന്റെ മികച്ച പ്രകടനം, എന്നാല്‍ 2014 ലോകകപ്പു ഫൈനലില്‍ യുവരാജിന്റെ മെല്ലെപ്പോക്ക് ഇന്ത്യയുടെ ബാറ്റിങ്ങിന്റെ മൊമെന്റം നഷ്ടപ്പെടുത്തുകയും ഇന്ത്യ ആ കളിയില്‍ തോല്‍ക്കുകയും ചെയ്തു..

അങ്ങനെ 2 ലോക കപ്പുകളില്‍ ഇന്‍ഡ്യയുടെ ഹീറോ ആയിരുന്ന യുവരാജ് സിംഗ് പൊടുന്നനെ ടീമിന്റെ പ്രതിനായകനായി മാറുന്നു. ഏതാണ്ട് സമാനമായ സഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇപ്പോള്‍ കടന്നു പോകുന്നത്..

2019 ഇല്‍ ഇംഗ്‌ളണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ സ്വപ്ന തുല്യമായ റണ്‍ ആണ് രോഹിത് നടത്തിയത്.. പക്ഷെ ഈ കഴിഞ്ഞ ലോക്കപ്പില്‍ ബാറ്റിങ്ങില്‍ രോഹിത് പരാജയമായി മാറി.. അങ്ങനെ യുവരാജിന് സംഭവിച്ച അതെ ദുരവസ്ഥ രോഹിതിനു ഇപ്പോള്‍ സംഭവിക്കുന്നു.

അന്ന് യുവരാജിനെ ക്രൂശിച്ചത് പോലെ രോഹിതിനെ ക്രൂശിക്കാതെ. ഇപ്പോള്‍ നമ്മള്‍ അദ്ദേഹത്തിനെ സപ്പോര്‍ട്ട് ചെയ്താല്‍ ഒരുപക്ഷെ കോഹ്ലി ഫോം വീണ്ടെടുത്തതുപോലെ ഫോം വീണ്ടെടുത്ത് ഒരു പറ്റം യുവാക്കളെ അണി നിരത്തി അടുത്ത കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പ് ചിലപ്പോള്‍ ഇന്ത്യയില്‍ എത്തിക്കാനാകും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍