ദുര്‍ബലമായ ടീമിന് എതിരെ ദയനീയ പ്രകടനം, കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഒഴിയണം

 

നിധിന്‍ നന്ദനന്‍

ഇന്നത്തെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഒഴിയണം. ഇത്ര ദുര്‍ബലം ആയ ഒരു സൗത്ത് ആഫ്രിക്കന്‍ ടീമിനെ ഇന്ത്യയിലെ ഒരു captain നും കിട്ടിയിട്ടില്ല. 40 നു മുകളില്‍ ആവറേജ് ഉള്ള ഒരു batsman പോലും ഇന്ന് സൗത്ത് ആഫ്രിക്ക ടീമില്‍ ഇല്ല. എന്നിട്ടും ഇന്ത്യ പരാജയപ്പെടുന്നു.

തോല്‍വിയുടെ പ്രധാന കാരണമായി കാണുന്നത് ഫോമില്ലാത്ത താരങ്ങള്‍ക്ക് വീണ്ടും വീണ്ടും അവസരം കൊടുക്കുന്ന ടീം സെലക്ഷനാണ്. അതില്‍ ഒരു ലോജിക്കും ഇല്ല.

2019 നു ശേഷം വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിച്ച overseas test സീരിയസുകളുടെ അവസ്ഥ ഇതാണ്.

വെസ്റ്റിന്‍ഡീസ് ടൂര്‍ – 2 ജയം
ന്യൂസിലാന്‍ഡ് ടൂര്‍ -2 തോല്‍വി
ഓസ്‌ട്രേലിയ tour (1 match )- തോല്‍വി
Wtc ഫൈനല്‍ – തോല്‍വി
England tour – 2 ജയം 1 തോല്‍വി
സൗത്ത് ആഫ്രിക്ക tour -1 ജയം 1 തോല്‍വി
ഇതില്‍ Sena countries ആയിട്ടുള്ള കളികളില്‍ 6 തോല്‍വി 3 ജയം.

ഇതുപോലെ നിര്‍ണായക കളികളില്‍ പരാജയപ്പെടുന്ന ക്യാപ്റ്റന്‍ സ്വയം ഒഴിയണം എന്നാണ് ആഗ്രഹം. Over aggression ഉം എതിര്‍ ടീമിലെ താരങ്ങളെ തെറി പറയുന്നതും അല്ല ക്യാപ്റ്റന്‍സി. ഫോം ഉള്ള താരങ്ങളെ ഉള്‍പ്പെടുത്തി നല്ല ടീമിനെ ഇറക്കി സ്വന്തം game plan നടപ്പാക്കുന്നതിനെ ആണ് നല്ല ക്യാപ്റ്റന്‍സി എന്ന് പറയുന്നത്.

 

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്