വില്യംസൺ ആ താരത്തെ മാതൃകയാക്കണം, സൂപ്പർ നായകനെ പുകഴ്ത്തി ആകാശ് ചോപ്ര

മോശം ഫോം തുടരുന്ന പഞ്ചാബ് കിങ്‌സ് (പിബികെഎസ്) നായകൻ മായങ്ക് അഗർവാളിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത് എത്തി. ശിഖർ ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ ജോണി ബെയർസ്റ്റോയെ അനുവദിക്കുന്നതിനായി അഗർവാൾ സ്വയം പഞ്ചാബ് മധ്യനിരയിലേക്ക് ഇറങ്ങിയിരുന്നുipl 2022. അവസാന രണ്ട് മത്സരങ്ങളിൽ ഇംഗ്ലീഷ് താരം 56 ഉം 66 ഉം അടിച്ചെടുത്തതിനാൽ ഈ നീക്കം വലിയ വിജയമായി.

ഈ ഐ.പിൽ.എലിൽ ബാറ്റ് കൊണ്ട് വലിയ സംഭാവനകൾ നൽകുന്നിലെങ്കിലും മായങ്ക് എന്ന നായകനെ ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്. കളിക്കളത്തിലെ മാന്യമായ പെരുമാറ്റം, ടീമംഗങ്ങളോട് ഉള്ള വർത്തമാന ശൈലി ഇതെല്ലം മായങ്കിന് ആരാധകർക്ക് ഇഷ്ടപ്പെടാൻ കാരണമാക്കി. റൺസ് സ്കോർ ചെയ്യുന്നില്ലാത്തതിനാൽ തന്നെ ബാറ്റിംഗ് ഓർഡറിൽ താഴോട്ടിറങ്ങി പരീക്ഷണം നടത്താനും താരത്തിന് സാധിക്കുന്നുണ്ട്.

“മായങ്ക് അഗർവാൾ ഒരു നിസ്വാർത്ഥ ക്രിക്കറ്റ് കളിക്കാരനാണ്. അതെ, അവൻ റൺസ് നേടിയിട്ടില്ല. കെയ്‌നും റൺസ് നേടിയിട്ടില്ലെങ്കിലും ഓപ്പണർ സ്ഥാനത്ത് നിന്നും താഴോട്ടിറങ്ങാൻ തയ്യാറായിട്ടില്ല. മറ്റ് പല ക്യാപ്റ്റൻമാരും സ്‌കോർ ചെയ്യുന്നില്ലെങ്കിലും ആരും പൊസിഷൻ മാറാൻ തയാറാകുന്നില്ല. പക്ഷേ മായങ്ക് അത് ചെയ്തു. അവൻ തന്റെ സ്ഥാനം ഉപേക്ഷിച്ചു. ഈ കളിയിൽ അദ്ദേഹം റൺസ് നേടുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ നല്ല കളിക്കാരനാണ്.”

ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹിയാണ് പഞ്ചാബിന്റെ എതിരാളികൾ. തോറ്റാൽ പഞ്ചാബ് പ്ലേ ഓഫ് എത്താതെ പുറത്താകും.