ഐ.പി.എല്‍ 2021: ആശങ്ക പങ്കുവെച്ച് വില്യംസണ്‍, സണ്‍റൈസേഴ്‌സ് പെട്ടു, റോയല്‍ ചലഞ്ചേഴ്‌സും

Advertisement

ഐ.പി.എല്ലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഒരേ സമയത്ത് വരുന്നതില്‍ ആശങ്ക പങ്കുവെച്ച് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. രണ്ടും ഒരേസമയത്ത് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും വില്യംസണ്‍ പറഞ്ഞു.

‘തിയതികള്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ല. അതില്‍ വ്യക്തത വന്നിട്ട് വേണം തീരുമാനമെടുക്കാന്‍. കാത്തിരുന്ന് കാണുക എന്നതാണ് നമുക്ക് മുമ്പില്‍ ഇപ്പോഴുള്ള കാര്യം’ വില്യംസണ്‍ പറഞ്ഞു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് വില്യംസണ്‍.

Image result for kane williamson

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഐ.പി.എല്‍ നടക്കുക. ഐ.പി.എല്ലിന്റെ അവസാന ഘട്ടമാവുമ്പോഴേക്കും ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര ആരംഭിക്കും. അതിനാല്‍ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കിവീസ് സംഘത്തിന് ഇംഗ്ലണ്ടിലേക്ക് പോവേണ്ടതായി വരും.

Image result for kane williamson

കാര്യങ്ങള്‍ അങ്ങനെ വന്നാല്‍ വില്യംസണ്‍, ബോള്‍ട്ട്, ജാമിസണ്‍, ഫെര്‍ഗൂസന്‍ എന്നിവര്‍ക്ക് ദേശിയ ടീമിലേക്ക് മടങ്ങേണ്ടി വരും. ഇങ്ങനെ സംഭവിച്ചാല്‍ ഏറ്റവും തിരിച്ചടിയാവുക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാവും. 2021ലെ താരലേലത്തില്‍ പൊന്നും വില കൊടുത്താണ് (15 കോടി) ഓള്‍റൗണ്ടറാണ് ജാമിസണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.