ആമിറിനെ തിരിച്ചെത്തിക്കാന്‍ കരുക്കള്‍ നീക്കി പാകിസ്ഥാന്‍; ആദ്യശ്രമം ബാബറിലൂടെ

ക്രിക്കറ്റ് ബോര്‍ഡുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് വേഗത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് രാജ്യംവിട്ട സൂപ്പര്‍ പേസര്‍ മുഹമ്മദ് ആമിറിനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ നീക്കവുമായി പാകിസ്ഥാന്‍. വിഷയത്തില്‍ താന്‍ ആമിറുമായി ചര്‍ച്ച നടത്തുമെന്ന് ബാബര്‍ അസം പറഞ്ഞു.

“വിരമിക്കല്‍ പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ഞാന്‍ ആമിറുമായി സംസാരിക്കും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ഇതേ കുറിച്ച് ആമിറിനോട് സംസാരിക്കാമെന്നാണ് കരുതുന്നത്. അമീറിന് പാക്കിസ്ഥാന് വേണ്ടി ഇനിയും മികവ് പുലര്‍ത്താനാകും.”

“ഇതുവരെ ഒരുതരത്തിലും അമീറുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പ്രതിവിധി കണ്ടെത്താനുമാണ് ശ്രമം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈയ്യന്‍ പേസര്‍മാരില്‍ ഒരാളാണ് അമീര്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം തന്നെ ആമിര്‍ പുറത്തെടുക്കുമെന്നും” ബാബര്‍ പറഞ്ഞു.

Read more

2019 ലോക കപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അമീര്‍ വിരമിച്ചതിന് ശേഷമാണ് പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റുമായുള്ള താരത്തിന്റെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അതിന് ശേഷം 2020 ഡിസംബറില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം തന്റെ 29ാം വയസ്സില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ കുടുബത്തോടൊപ്പം യുകെയിലാണ് ആമിര്‍ താമസം.