വീണ്ടും ഒരിക്കൽക്കൂടി ആ ഭാരം താങ്ങാൻ ധോണിക്ക് സാധിക്കുമോ, എത്ര നാൾ അയാൾക്ക് അതിന് സാധിക്കും

വർഷം 2022 ആണ്. എംഎസ് ധോണി എന്ന പ്രായം തളർത്താത്ത പോരാളി പഴയ പോലെ എല്ലാ ഉത്തരവാദിത്തവും ചെയേണ്ട കാലം കഴിഞ്ഞു. ടീം തകരുമ്പോൾ ഇപ്പോഴും അവസാന പ്രതീക്ഷ അദ്ദേഹത്തിന്റെ ബാറ്റിലാണ് എന്നുള്ളത് ശരിതന്നെ. ഒന്നും അസാധ്യമല്ലെന്ന് കാണിക്കാൻ അദ്ദേഹത്തിന് ഈ സീസണിലും സാധിച്ചിട്ടുണ്ട്. പക്ഷെ എത്ര നാൾ അദ്ദേഹത്തെ ആശ്രയിക്കാൻ ഇനി ചെന്നൈക്ക് പറ്റും. 2000 കളുടെ അവസാനത്തിലും 2010 കളുടെ തുടക്കത്തിലും ഉണ്ടായിരുന്ന ധോണി അല്ല ഇപ്പോൾ ഉള്ളത്,

ധോണി, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ്, അവൻ എത്ര ആഴത്തിൽ എടുത്താലും സമയത്തിനെതിരെ വിജയിക്കാൻ ആർക്കും സാധിക്കില്ലെന്ന് ധോണിക്ക് അറിയാം. അതിനാൽ തന്നെ താൻ ഒഴിയുന്ന സിംഹാസനത്തിലേക്ക് ജഡേജയെ എത്തിച്ച ആ തീരുമാനം ശരിയായിരുന്നു. താൻ ഉള്ളപ്പോൾ തന്നേജദേജ നായകസ്ഥാനം ഏറ്റെടുക്കുക ആണെങ്കിൽ ജഡ്ഡുവിനും അത് സഹായകരമാകും എന്ന് ധോണിക്ക് അറിയാമായിരുന്നു.

എന്നിരുന്നാലും, ജഡേജ, സിഎസ്‌കെയുടെ നായകൻ ആകാൻ ഒരു ഒരുക്കത്തിൽ അല്ലായിരുന്നു എന്നുവേണം കരുതാൻ. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം കാണിക്കുന്ന ജഡേജയുടെ നിഴൽ മാത്രമാണ് ഈ സീസണിൽ കണ്ടത്. ജഡേജ എന്ന നായകൻ ജനിച്ചതോടെ ജഡേജ എന്ന താരത്തിന്റെ അന്ത്യമായി ഈ സീസണിൽ കാണാൻ സാധിച്ചു .

നായകൻ എന്ന നിലയിൽ സ്ഥാനം ഒഴിയുന്ന ആദ്യ താരം ഒന്നും അല്ലലോ ജഡേജ, തെറ്റ് ഒന്നും പറയാൻ ഇല്ല തീരുമാനത്തിൽ.തന്നെക്കാൾ മികച്ച ആരേലും വന്നാൽ നായകസ്ഥാനം ഒരുപാട് താരങ്ങൾ ഒഴിഞ്ഞിട്ട്.

വർഷങ്ങൾക്ക് മുമ്പ് (2012-ൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഡാനിയൽ വെട്ടോറി വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻസി ചുമതല ഏൽപ്പിക്കാൻ അനുവദിച്ചപ്പോൾ അത് വലിയ മാറ്റത്തിലേക്ക് വഴിതെളിച്ചു. കൊൽക്കത്തയിൽ ആയിരുന്ന സമയത്ത് ദിനേഷ് കാർത്തിക്കിനെ ഒഴിവാക്കി പകരം ഇയോൻ മോർഗനെ നിയമിച്ചു.

എന്നാൽ കരിയറിന്റെ അവസാന സമയത്തായ ധോണി ഒരിക്കൽ ഒഴിഞ്ഞ സ്ഥാനമേ വീണ്ടും അയാളിലേക്ക് കൊടുത്തത് നന്നായി തോന്നുന്നില്ല. അയാൾ ഉള്ളപ്പോൾ ജഡേജ ഈ വെല്ലുവിളി ഏറ്റെടുക്കന്മ ആയിരുന്നു. കാരണത്തെ ഇന്നല്ലെങ്കിൽ നാളെ അയാൾ തന്നെ അത് ഏറ്റെടുക്കേണ്ടതല്ലേ..