'രഹാനെ അതു ചെയ്തില്ലെങ്കില്‍ അത്ഭുതം'; തുറന്നു പറഞ്ഞ് അഗാക്കര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ശക്തമായ അഴിച്ചുപണികളാണ് സംഭവിക്കാന്‍ പോകുന്നത്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ടീമിന് തന്റേതായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് മുന്‍താരം അജിത് അഗാക്കര്‍. തുടര്‍ന്നുള്ള മത്സരങ്ങളിലെ ബാറ്റിംഗ് ഓര്‍ഡറില്‍ അജിങ്ക്യ രഹാനെ നാലാം സ്ഥാനത്ത് ഇറങ്ങണമെന്നാണ് അഗാക്കര്‍ അഭിപ്രായപ്പെടുന്നത്.

“രഹാനെ സ്വയം നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ അത്ഭുതപ്പെടും. പരിചയസമ്പന്നനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ക്യാപ്റ്റന്‍ ഉത്തരവാദിത്വമേല്‍ക്കേണ്ട സമയമാണിത്. ശുഭ്മാന്‍ ഗില്‍ കളിക്കണമെന്നുമാണ് എന്റെ അഭിപ്രായം. മികച്ച ബാറ്റ്‌സ്മാനാണ് ഗില്‍. പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് സംശയമില്ല. ദേശീയ ടീമിന് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.”

AUS v IND 2020-21: "Ajinkya Rahane should bat at no.4," advises Ajit Agarkar

“മുഹമ്മദ് ഷമിയുടെ അഭാവം ടീമിനെ ബാധിക്കും. ഇഷാന്ത് ശര്‍മ്മയുടെ അസാന്നിധ്യത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ ടീമിന് മികച്ച സേവനമാണ് ചെയ്തത്. എന്നാല്‍ ഇവിടെ മറ്റൊരു ബോളര്‍ക്ക് കഴിവ് തെളിയിക്കാനുള്ള സുവര്‍ണ അവസരമാണ് ഉണ്ടായിരിക്കുന്നത്” അഗാര്‍ക്കര്‍ പറഞ്ഞു.

Jasprit Bumrah, Ishant Sharma and Mohammed Shami: Trio creates history in 2018 - Sports News

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തേക്കും. നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‌ലിക്കു പകരം കെ.എല്‍ രാഹുല്‍ ടീമിലെത്തും. പരിക്കേറ്റ് പരമ്പരയില്‍ പുറത്തായ മുഹമ്മദ് ഷമിക്ക് പകരം സിറാജോ സൈനിയോ സാഹയ്ക്ക് പകരം റിഷഭ് പന്തും ടീമിലിടം നേടും. പരിക്കേറ്റു വിശ്രമത്തിലായിരുന്ന ജഡേജ ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചതും ഇന്ത്യയ്ക്ക് ആശ്വാസമാണ്.  കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക.