ഒരു ബോളര്‍ക്ക് എല്ലാ ദിവസവും വിക്കറ്റ് എടുക്കാനാവില്ല; ലോക കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ചാഹല്‍

ഈ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടക്കുന്ന ടി20 ലോക കപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരണവുമായി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. മോശം ഫോമിലാണെന്നത് എന്റെ മനസിലുണ്ടായിരുന്നെന്നും ഇതൊരു മോശം സമയമാണെന്ന് മനസിലാക്കുന്നതായും ചാഹല്‍ പറഞ്ഞു.

‘ഞാന്‍ ആളുകളുടെ സന്ദേശങ്ങള്‍ കാണുന്നുണ്ടായിരുന്നു. നിങ്ങളുടെ സ്നേഹം എനിക്ക് ആശ്വാസമാവുന്നു. നമ്മള്‍ തളര്‍ന്നുപോകുന്ന സാഹചര്യങ്ങളില്‍ ഇത്തരം ചേര്‍ത്തുനിര്‍ത്തലുകളാണ് നമ്മളെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മോശം ഫോം എന്റെ മനസില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഐപിഎല്ലിന് ശേഷം. മാനസികമായി പ്രയാസം നേരിട്ടപ്പോള്‍ ഭാര്യ ധനശ്രീയാണ് സഹായത്തിന് എത്തിയത്.’

Yuzvendra Chahal Shares Picture With Fiancee Dhanashree Verma. She Reacts | Cricket News

Read more

‘എല്ലാ ദിവസവും വിക്കറ്റെടുക്കാനാവില്ല.അതൊരു മോശം സമയമായെന്ന് കരുതിയാല്‍ മതിയെന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ നന്നായി പന്തെറിയുന്നുണ്ടെന്ന് അറിയാം. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ബാറ്റ്സ്മാന്‍ ആക്രമിച്ച് കളിക്കാത്ത സാഹചര്യങ്ങളില്‍ വിക്കറ്റ് നേടുക പ്രയാസമുള്ള കാര്യമാണ്. വിക്കറ്റ് നേടാത്ത മത്സരങ്ങള്‍ കരിയറിനെ ബാധിക്കും’ ചാഹല്‍ പറഞ്ഞു.