പൃഥ്വി ഷായെ പോലെയുള്ള അണ്ടര്‍ 19 ലോക കപ്പ് നേടിയ താരമൊക്കെ നിക്കുമ്പോള്‍ എന്ത് കൊണ്ടാണ് സഞ്ജുവിനെ ക്യാപ്റ്റന്‍ ആക്കിയത്!

ഇന്ത്യന്‍ എ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഉള്ള എല്ലാ ബാറ്റര്‍മാമാരെക്കാളും ഏറ്റവും കുറഞ്ഞ ലിസ്റ്റ് എ ആവറേജ് സഞ്ജു ഇന്റെ ആണ്.. പൃഥ്വി ഷായെ പോലെ ഉള്ള അണ്ടര്‍ 19 ലോകകകപ്പ് നേടിയ താരമൊക്കെ നിക്കുമ്പോഴും എന്ത് കൊണ്ടാണ് സഞ്ജു സാംസണെ ക്യാപ്റ്റന്‍ ആക്കിയത്.. ആവറേജ് വെറും 30 ഷായുടെ ആവറേജ് 54 സ്‌ട്രൈക്ക് റേറ്റ് 125..

ഇനി വേറെ കളിക്കാര്‍ ഇല്ല അത് കൊണ്ട് ആവാം എന്ന് വെച്ചാല്‍ തന്നെ.. 77 റണ്‍ ആവറേജ് 94 സ്‌ട്രൈക്ക് റേറ്റുമായി ദേവ്ദത്ത് പടിക്കല്‍ വെറുതെ ഇരിക്കുന്നു. അവനെ ആരും സെലക്ട് ചെയ്തില്ല.. ഇത് എങ്ങെനെ ആണ് deserving ആവുന്നേ.. ഐപിഎല്‍ വെച്ചോണ്ട് ലിസ്റ്റ് എ പോലും നോക്കാതെ ബിസിസിഐ ഈ ചെയുന്നത് വളരെ വല്യ വിവേചനം ആണ്..

സഞ്ജുനു മാത്രം എന്തിനാ special treatment.. ഇനി മലയാളികള്‍ക്ക് വല്ല സ്‌പെഷ്യല്‍ quota ഉണ്ടോ അവിടെ.. പാവം പടിക്കല്‍ കേരള ടീമില്‍ കളിക്കാത്തത് കൊണ്ട് അവനെ പരിഗണിച്ചില്ല. എന്നും വെച്ചോണ്ട് ഒരു കര്‍ണാടകകാരനും അവിടെ സ്റ്റേഡിയത്തില്‍ പോയി കൂവാം എന്ന് പറയില്ല.. കാരണം അവനറിയാം talent pool ഇപ്പോള്‍ അത്രമാത്രം ഉണ്ട് എന്ന്.. പക്ഷെ ടി20യില്‍ 22 പോലും ആവറേജ് ഇല്ലാത്ത ഒരു കളിക്കാരനെ ട്രോപ്പ് ചെയ്തപ്പോള്‍ ഇവിടെ എന്തെല്ലാം പുകിലായിരുന്നു..

പിന്നെ സഞ്ജുവിന്റെ എതിരാളി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പന്ത്.. ഓസ്‌ട്രേലിയയില്‍ പല മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്.. പക്ഷെ പുള്ളിയെ ടി20 ലോകകപ്പില്‍ ടീമില്‍ എടുത്തതിന് എനിക്ക് എതിര്‍പ്പുണ്ട്.. പക്ഷെ ഒരു കാര്യം പറയാം.. ഓസ്‌ട്രേലിയയില്‍ 15 ആവറേജ് ഉള്ള സഞ്ജുഇനെക്കാളും അര്‍ഹനാണ് പന്ത്.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്