ധോണിയെ എന്തിന് ഏഴാമത് ഇറക്കി? കാരണം വെളിപ്പെടുത്തി കോഹ്ലി

ന്യൂസിലന്‍ഡിനെതിരെ ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കോഹ്ലി. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ധോണിയെ ഏല്‍പ്പിച്ച റോള്‍ ഫിനിഷറുടേതാണെന്നും അതിനാലാണ് അദ്ദേഹത്തെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും കോഹ്ലി പറഞ്ഞു.

മത്സരശേഷം വിരാട് കോഹ്ലി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധോണിയെ ഏഴാം സ്ഥാനത്തിറക്കിയതിന് പിന്നിലെ കാരണം കോഹ്ലി വിശദീകരിച്ചത്.

മത്സരത്തില്‍ ഇന്ത്യ കൂട്ടതകര്‍ച്ച നേരിടുമ്പോഴും ധോണി ക്രീസിലെത്താത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും പിന്നിലായി ഏഴാമനായാണ് ധോണി ക്രീസിലെത്തിയത്. ഇത് ഒരു തരത്തില്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായെങ്കിലും മറ്റൊരു തരത്തില്‍ ഇന്ത്യയ്ക്ക് വിനയാകുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ ധോണി ഇറങ്ങിയിരുന്നെങ്കില്‍ യുവതാരങ്ങള്‍ക്ക് ഒരു വശത്ത് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനാകുമായിരുന്നു. ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച കൂടുതല്‍ ആഴങ്ങളിലേക്ക് പോകാതെ ഇതിലൂടെ പ്രതിരോധിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ധോണി ഏഴാമനായി ക്രീസിലെത്തിയത് മധ്യനിര വിക്കറ്റ് കളഞ്ഞ് കുളിക്കുന്നതിലേക്ക് ഇടയാക്കി.

Read more

എന്നാല്‍ ജഡേജയുമായി കൂട്ടുകെട്ടുയര്‍ത്താനായത് ഇന്ത്യയ്ക്ക് അനുഗ്രഹമായി. എങ്കിലും മത്സരം ജയിപ്പിക്കേണ്ട അവസരത്തില്‍ ബാറ്റ്‌സ്മാന്‍മാരാരും ഇല്ലാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.