ചഹലിനെ പിന്നെ എന്തിനാണ് കളിപ്പിച്ചത്, സഞ്ജു ആയിരുന്നെങ്കിൽ ഗവാസ്കർ ഒകെ എന്ത് മാത്രം വിമർശിക്കുമായിരുന്നു

അജ്മൽ നിഷാദ്

ചഹലിനെ പോലൊരു ബൗളേറെ വിശ്വാസം ഇല്ലെങ്കിൽ അയാളെ കളിക്കാൻ ഇറക്കരുത് ആയിരുന്നു. ടീമിലെ ബെസ്റ്റ് ബൈളേർക്ക് 19 ഓവറിനിടക്ക് വെറും രണ്ടു ഓവർ മാത്രം കൊടുക്കുക, അതും ഒരു പാർട്ണർഷിപ് ബിൽഡ് ചെയ്തു വരുന്ന ടൈമിൽ പോലും ട്രൈ ചെയ്യാതെ ഇരിക്കുക എന്ന് പറഞ്ഞാൽ ദുരന്തം എന്നല്ലാതെ വിശേഷിപ്പിക്കാൻ ആകില്ല അതിനെ.

അതും ബാറ്റിസ്മാനെ ഷോട്ട് കളിക്കാൻ പ്രലോഭിപ്പിച്ചു കുഴിയിൽ വീഴ്ത്തുന്നതിൽ ഏറ്റവും സമർദ്ധൻ ആയ ഒരു ബൗളേറെ req റൺ റേറ്റ് 15 നു അടുത്ത് വേണ്ടപ്പോൾ പോലും ഉപയോഗിക്കാതെ ഇരിക്കുക ഇന്ത്യ ഇന്നേവരെ ഡിഫെൻസ് ചെയ്തു തോക്കുന്ന ഏറ്റവും വലിയ സ്കോർ ഉം ഇത് തന്നെ.

അതും തുടർച്ചയായി 12 മത്സരങ്ങളുടെ വിജയത്തിന് ശേഷം 16 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ 200+ അടിച്ച കളി തോറ്റോ എന്നതും സംശയം ആണ്.

അതിനിടയിൽ കൂടി വൈഡ് ബോൾ ഒക്കെ കയറി DRS എടുക്കുന്ന ക്യാപ്റ്റനും.

കടപ്പാട്: മലയാളായി ക്രിക്കറ്റ് സോൺ