വേറെ ആര് പാപം ചെയ്താലും ബാബർ ചെയ്യില്ല, ഞങ്ങളുടെ രാജാവ് നീതിമാനാണ്; ബാബർ അനുകൂല പോസ്റ്റുമായി ആരാധകർ

ബാബർ അസമിനെ സംബന്ധിച്ച് എതാൻ നല്ല സമയം എതാൻ മോശം സമയം എന്നറിയാത്ത അവശതയിലാണ് ഇപ്പോൾ കാര്യങ്ങൾ. കരിയറിൽ ഈ വർഷവും മികച്ച ഫോമിൽ ആണെങ്കിലും ക്യാപ്റ്റൻസിയുടെ പേരിൽ താരം ഒരുപാട് വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ ടീമിന്റെ നായകനായ ബാബർ അസമിന്റെ പേരിൽ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ സെക്സ് വിഡിയോയും സെക്സ് ചാറ്റുകളും പ്രചരിക്കുകയാണ് . സഹതാരത്തിന്റെ പെൺസുഹൃത്തുമായിട്ടാണ് താരം സെക്സ് ചാറ്റ് നടത്തിയത്.

ബാബർ അസം സഹതാരത്തിന്റെ പെൺസുഹൃത്തിനെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് താനുമായി ബന്ധം തുടർന്നാൽ സഹതാരത്തിന് ഒരു കാരണവശാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്നും പക്ഷെ തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം എന്നും നായകൻ പറഞ്ഞു. ബാബറുമായുള്ള ചാറ്റുകളുടെ സ്വകാര്യ ഫോട്ടോകളും വോയ്‌സ് റെക്കോർഡിംഗുകളും ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുകയാണ്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ ശിക്ഷ അനുഭവിച്ചത് പോലെ തന്നെ പാകിസ്ഥാൻ നായകനും ശിക്ഷ അനുഭവിക്കണം എന്ന് ഒരു വിഭാഗം ആളുകൾ പറയുമ്പോൾ ഞങ്ങൾ എല്ല്ലാവരും താരത്തിന്റെ ഒപ്പമുണ്ടെന്നും താരം അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നുമാണ് ആരാധകർ പറയുന്നത്.