ഈ സീറോയെ ഞങ്ങളുടെ ഹീറോക്ക് പകരം ആരാണ് ടീമിൽ ഉൾപ്പെടുത്തിയത്, സിറാജിന് പൊങ്കാല

ബോർഡ് ഫോർ കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി20 ഐ പരമ്പരയിലെ ശേഷിക്കുന്ന 2 മത്സരങ്ങൾക്കുള്ള ടീമിലെടുത്തിട്ടുണ്ട്. ലോകകപ്പ് ടീമിലും സിറാജ് തന്നെയാണ് ബുമ്രയുടെ പകരക്കാരൻ.

2022ലെ ടി20 ലോകകപ്പിൽ നിന്നും പുറത്തായേക്കാവുന്ന തരത്തിലുള്ള പരിക്കാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. ഇനി ഒരു രണ്ട് മാസം കഴിഞ്ഞാൽ മാത്രമേ താരത്തിന് കളിക്കളത്തിൽ തിരികെയെത്താൻ സാധിക്കു എന്ന കാര്യം ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് ബുംറ പുറത്തായതോടെ, ബാക്കപ്പ് പേസറായി ഉമേഷ് യാദവ് മാത്രമേ ഇന്ത്യയ്‌ക്ക് ഉള്ളൂ. ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസം പൂർത്തിയാക്കുകയാണ്, പരിക്കേറ്റ ബുംറയ്ക്ക് പകരക്കാരനെ തിരഞ്ഞെടുക്കാൻ മാനേജ്‌മെന്റിനെ നിർബന്ധിച്ചു.

2022 ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിലാണ് സിറാജ് അവസാനമായി ടി20 കളിച്ചത്. 2017ൽ അരങ്ങേറ്റം കുറിച്ചപ്പോൾ, വലംകൈയ്യൻ പേസർ ഇന്നുവരെ അഞ്ച് ടി20കളിൽ മാത്രമാണ് കളിച്ചത്. 10.45 ഇക്കോണമിയിൽ അദ്ദേഹം ഇതുവരെ അഞ്ച് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒരു മോശം ഇന്ത്യൻ പ്രീമിയർ ലീഗ് കാരണമാണ് കുറെ നാളുകൾ താരത്തിന് ടീമിലിടം കിട്ടാതെ പോയത്.

ചെണ്ട സിറാജിനെ ഉൾപ്പെടുത്തി എന്ന പേരിൽ ഒരുപാട് ട്രോളുകൾ ഉണ്ടാകുന്നുണ്ട്.