ഇന്ത്യയുടെ ഭാവി നായകന്‍ ആര്?, നാല് മുഖങ്ങള്‍ തെളിഞ്ഞു

സുഹൈല്‍ ബഷീര്‍

ഏവരും ഉറ്റ് നോക്കുന്ന അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ആര് എന്നതില്‍ നാല് മുഖങ്ങള്‍ നിലവില്‍ വെളിവായി. ഈ നാല് ഇന്ത്യന്‍ താരങ്ങളും ഈ സീസണില്‍ (റിസള്‍ട്ട് നോക്കണ്ട) ഭംഗിയായി ക്യാപ്റ്റന്‍ സ്ഥാനം നിറവേറ്റി.

1. ഹാര്‍ദ്ദിക് പാണ്ഡ്യ

ഈ സീസണിലെ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റന്‍ ഹാര്‍ദിക് തന്നെ ആണെന്ന് തോന്നുന്നു, മൊത്തത്തില്‍ ഒരു പോസിറ്റീവ് വൈബ് ഉണ്ട്. ഫീല്‍ഡില്‍ എടുക്കുന്ന ഡിസിഷന്‍ ഉം ഫീല്‍ഡ് placement ഒക്കെ വളരെ പെര്‍ഫെക്ട് ആയാണ് തോന്നിയത്.

2. സഞ്ജു സാംസണ്‍

നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍ ഈ സീസണില്‍ തകര്‍ത്താടുക തന്നെ അല്ലെ ചെയ്തത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഈ സീസണില്‍ ശരിക്കും എടുത്തു കാണിച്ചത് തന്നെ ആണ്. ഇന്ത്യന്‍ ടീമില്‍ എങ്ങനേലും കേറുക എന്നത് മാത്രം നോക്കിയാല്‍ മതി ഇനി.

3. ശ്രേയസ് അയ്യര്‍ 

നിലവിലെ ഇന്ത്യയില്‍ ഏറ്റവും യോഗ്യനും, മികച്ച ബാറ്റിസ്മന്മാരില്‍ ഒരാളും ആണ് ശ്രേയസ്, ക്യാപ്റ്റന്‍സി സ്‌കില്‍ നല്ല രീതിയില്‍ ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യം കൊണ്ട് ഈ സീസണില്‍ പ്ലേഓഫിലെത്താനായില്ല.

4. റിഷഭ് പന്ത്

ഇത്രേം ചെറുപ്രായത്തില്‍ ഇത്രേം എനെര്‍ജിറ്റിക് ആയൊരു ക്യാപ്റ്റന്‍ വേറെ ഉണ്ടോ? ക്യാപ്റ്റന്‍സി സ്‌കില്‍സ്, ഡിസിഷന്‍ മേക്കിംഗ്, സപ്പോര്‍റ്റീവ് എല്ലാം ഉള്ള ഒരു ക്യാപ്റ്റന്‍ തന്നെ ആണ് പന്ത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും ഫോമില്‍ കളിക്കുന്ന ചുരുക്കം ബാറ്റര്‍മാരില്‍ ഒരാള്‍.

ഇവര്‍ നാലു പേരില്‍ ഒരാള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആയി ഈ അടുത്ത് തന്നെ നമുക്ക് കാണാം. ഇതില്‍ കെ എല്‍ രാഹുല്‍ ഇല്ലേ എന്ന് ചിലര്‍ ചോദിക്കും. രാഹുല്‍ ഈ വര്‍ഷം തന്നെ play off എത്തിയത് ടീമിന്റെ മിടുക് ആണ്. ഇത്രേം set ടീം കിട്ടിയാല്‍ വേറെ ഏത് ക്യാപ്റ്റന്‍ ആണേലും 14 ഇല്‍ 13 എണ്ണം ജയികും. അപ്പോള്‍ രോഹിത്തിനും set ടീം അല്ലെ കിട്ടിയേ എന്ന് ചോദിച്ചാല്‍, 2020 ഒഴികെ ബാക്കി സീസണുകളില്‍ വെറും ആവറേജ് ടീമിനെ വെച്ചാണ് രോഹിറ്റ് കപ്പ് അടിച്ചത്.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്