അടുത്ത ഏകദിന ലോക കപ്പ്, വേദി തീരുമാനമായി

2023- ല്‍ നടക്കുന്ന അടുത്ത ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ഏതായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇന്ത്യയായിരിക്കും അടുത്ത ലോക കപ്പിന് ആതിഥേയത്വം വഹിയ്ക്കുക. ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ക്രിക്കറ്റ് ലോക കപ്പിന് വേദിയാകുന്നത്.

അതെസമയം ഇത് നാലാം തവണയാണ് ലോക കപ്പ് ഇന്ത്യയില്‍ നടക്കുക. 1987-ല്‍ ഇന്ത്യയും പാകിസ്ഥാനും 1996- ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011-ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോക കപ്പ് ആതിഥേയരായത്. 10 ടീമുകളാകും ലോക കപ്പില്‍ മത്സരിക്കുക.

അതേസമയം ട്വന്റി 20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഓസ്‌ട്രേലിയയാകും വേദി.

ഈ ലോക കപ്പില്‍ ഇംഗ്ലണ്ടാണ് കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോക കിരീടം നേടുന്നത്. സംഭവബഹുലമായ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ബലത്തിലാണ് ഇംഗ്ലണ്ട് ലോക കിരീടം സ്വന്തമാക്കിയത്.