ഇതെന്താ ഫുട്‍ബോളോ, ഇമ്മാതിരി പരിപാടി കാണിച്ചാൽ ക്രിക്കറ്റിലും ഞാൻ റെഡ് തരും; മക്ഗ്രാത്ത് സ്വയം വിലകളഞ്ഞ മത്സരം

ഗ്ലെൻ മഗ്രാതിനെ ക്രിക്കറ്റ് പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . ലോകം മുഴുവനുള്ള ബാറ്റ്‌സ്മാന്മാർക്ക് പേടിസ്വപ്നമായ താരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു നാണക്കേടിന്റെ റെക്കോർഡിൽ ഭാഗമാണ്.

കളിയുടെ നിയമങ്ങളുടെ സൂക്ഷിപ്പുകാരായ എംസിസിക്ക് അതിന്റെ ലോക ക്രിക്കറ്റ് കമ്മിറ്റിയിൽ നിന്ന് ഒരു ശിപാർശ ലഭിക്കും, അമ്പയർമാർക്ക് ഫീൽഡിലെ അച്ചടക്ക ലംഘനങ്ങളുടെ അങ്ങേയറ്റത്തെ കേസുകളിൽ ഒരു കളിക്കാരനെ പുറത്താക്കാനുള്ള അധികാരം അവർ നൽകും.

അങ്ങനെ ക്രിക്കറ്റിൽ ആദ്യമായി റെഡ് കാർഡ് കിട്ടി പുറത്തായ താരമാണ് മക്ഗ്രാത്ത്. 2005ൽ ഈഡൻ പാർക്കിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ അണ്ടർ ആം പന്തെറിഞ്ഞതിന് അമ്പയർ ബില്ലി ബൗഡനിൽ നിന്ന് മഗ്രാത്തിന് ചുവപ്പ് കാർഡ് ലഭിച്ചു.

ടെസ്റ്റിൽ ബാറ്റ്സ്മാനെ 104 തവണ പൂജ്യത്തിൽ പുറത്താക്കിയ ഒരേ ഒരു ബൗളർ കൂടിയാണ് മക്ഗ്രാത്ത്