ബാബറിനെ കാണുമ്പോഴെല്ലാം ഒരു കാര്യം ഞാന്‍ എപ്പോഴും ചോദിക്കാറുണ്ട്; വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ട് നായകന്മാര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും പരസ്പരം ബഹുമാനം കാത്തുസൂക്ഷിച്ചാണ് സംസാരിച്ചത്.

എപ്പോഴെല്ലാം ബാബറിനെ കാണുന്നുവോ അപ്പോഴെല്ലാം ഞാന്‍ ചോദിക്കുക ഏത് കാറാണ് വാങ്ങാന്‍ പോകുന്നത് എന്നാണ്. വീട്ടില്‍ എന്തുണ്ട് വിശേഷം എന്ന് ചോദിക്കും. ഞങ്ങളുടെ മുന്‍തലമുറ ഞങ്ങളെ പഠിപ്പിച്ചത് ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്നാണ്.

ഇന്ത്യാ-പാക് മത്സരത്തിന്റെ പ്രാധാന്യം ഞങ്ങള്‍ക്കറിയാം. എന്നാല്‍ എല്ലായ്പ്പോഴും ഇത് തന്നെ സംസാരിച്ച് സ്വയം സമ്മര്‍ദത്തിലാവേണ്ടതില്ല. ഇന്ത്യാ-പാക് താരങ്ങള്‍ എപ്പോള്‍ കണ്ടാലും, ഏഷ്യാ കപ്പില്‍ കണ്ടപ്പോഴും, കുടുംബങ്ങളെ കുറിച്ചാണ് സംസാരിച്ചത്. അത്തരം കാര്യങ്ങളാണ് പാക് താരങ്ങളുമായി ഞങ്ങള്‍ സംസാരിക്കുകയെന്നും രോഹിത് പറയുന്നു.

Read more

രോഹിത് ശര്‍മയെ പ്രശംസിച്ചാണ് ബാബര്‍ അസമും സംസാരിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. താന്‍ ഏറെ ബഹുമാനിക്കുന്ന സീനിയറാണ് രോഹിത് എന്നും ബാബര്‍ പറഞ്ഞു. ഒക്ടോബര്‍ 23നാണ് ടി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോര്.